ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിപ്പോരുന്ന ആത്മനിര്‍ഭര്‍ ഭാരത് ആശയത്തിന്റെ ഭാഗമായി ചെന്നൈ ആസ്ഥാനമായ സോഹോ കോര്‍പ്പറേഷന് നല്‍കുന്ന പിന്തുയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കു ചേരുന്നത് സ്വന്തം ഇമെയില്‍ വിലാസം സോഹോ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിക്കൊണ്ട്. ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തന്റെ ഇമെയില്‍ വിലാസം മാറുന്ന വിവരം അമിത്ഷാ അറിയിച്ചത്. ഇനി ഇമെയിലില്‍ ബന്ധപ്പെടുന്നവര്‍ ഇതിലേക്കാണ് സന്ദേശം അയയ്‌ക്കേണ്ടതെന്നും അദ്ദേഹം കുറിച്ചു. amitshah.bjp@zohomail എന്നതായിരിക്കും ഇനി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇമെയില്‍ വിലാസം. സോഹോയുടെ അരട്ടൈ എന്ന സാമൂഹ്യ മാധ്യമം രാജ്യത്ത് വൈറലാകുന്നതിനിടെയാണ് അമിത് ഷായുടെ ഇമെയില്‍ വിലാസമാറ്റം.
ആത്മനിര്‍ഭര്‍ ഭാരത്, അമിത് ഷായുടെ ഇമെയില്‍ വിലാസം സോഹോ മെയിലിലേക്കു മാറ്റി

