വേടന് രണ്ടു മാസം വിദേശത്തു പോകണം, ജാമ്യത്തിനു വ്യവസ്ഥകള്‍ പാടില്ല, ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: യുവ വനിതാ ഡോക്ടര്‍ നല്‍കിയിരിക്കുന്ന ലൈഗിക പീഡനകേസില്‍ പ്രതിയായ റാപ്പ് ഗായകന്‍ വേടന്‍ തന്റെ ജാമ്യത്തിന് അനുവദിച്ചിരിക്കുന്ന കര്‍ശന വ്യവസ്ഥകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഈ മാസം മുതല്‍ ഡിസംബര്‍ വരെ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നതിനും മറ്റുമായി ശ്രീലങ്ക, ദുബായ്, ഖത്തര്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

എറണാകുളം സെഷന്‍സ് കോടതിയുടെ ജാമ്യ വ്യവസ്ഥ കാരണം ഹിരണ്‍ദാസ് മുരളിയെന്ന വേടന് ഇന്ത്യയ്ക്കു പുറത്തു പോകാന്‍ സാധിക്കില്ല. അതകൊണ്ട് ജാമ്യവ്യവസ്ഥ റദ്ദാക്കണമെന്നാണ് ഇയാളുടെ ആവശ്യം. അതേസമയം വേടനെതിരായി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ മൊഴി നല്‍കുന്നതിനു നേരിട്ടുഹാജരാകണമെന്ന നോട്ടീസ് പോലീസ് പിന്‍വലിച്ചു. മൊഴി നല്‍കാന്‍ വിളിപ്പിക്കാന്‍ പോലീസിന് അധികാരമുണ്ടെങ്കിലും വ്യക്തിപരമായ വിവരങ്ങള്‍ പുറത്തു പോകുന്നതു തടയാന്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു.