മുംബൈ: പ്രശസ്ത ബോളിവുഡ് താരവും ഒരു കാലഘട്ടത്തിന്റെ ഇതിഹാസവുമായി ധര്‍മേന്ദ്ര ആശുപത്രിയില്‍. മുംബൈയിലെ പ്രശസ്തമായ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ശ്വാസതടസത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതാണ്. അതിനു ശേഷം രോഗനില കുറഞ്ഞതിനെ തുടര്‍ന്ന് വീട്ടിലേക്കു മാറ്റിയിരുന്നു. അവിടെ നിന്നാണ് വീണ്ടും ആശുപത്രിയിലാക്കിയിരിക്കുന്നത്. നിലവില്‍ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാണ് ധര്മേന്ദ്രയുള്ളത്. അടുത്ത മാസം തൊണ്ണൂറു വയസു തികയാനിരിക്കെയാണ് ആരോഗ്യനില തകരാറിലായിരിക്കുന്നത്.
1960 ല്‍ അഭിനയിച്ച ദില്‍ ഭി തേരാ ഹം ഭി തേരെ എന്നതാണ് ആദ്യ ചിത്രം. തുടര്‍ന്ന് സഹനടനായി നിരവധി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഷോലെ, ധരംവീര്‍, ചുപ്കെ ചുപ്കെ, മേരാ ഗാവ് മേരാ ദേശ്, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ നായക വേഷത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. തേരി ബാത്തോം മേം ഐസാ ഉല്ത്സാ ജിയാ എന്നതാണ് നിലവില്‍ തീയറ്ററകളിലെത്തിയ അവസാന ചിത്രം. ചെറുമകന് അഗസ്ത്യ നന്ദ നായകനാകുന്ന ഇക്കിസ് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രം അടുത്ത മാസം അവസാനത്തോടെ തീയറ്ററുകളില്‍ എത്താനിരിക്കുകയാണ്.

