ചെന്നൈ: കാഞ്ചീപുരം ഹൈവേയില്‍ വന്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ച് മലയാളികള്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. തമിഴ്‌നാട് പോലീസ് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടക്കുന്നത്. ഇതില്‍ നേരിട്ടു പങ്കെടുത്തുവെന്നു കരുതുന്ന സന്തോഷ്, സുജിത്‌ലാല്‍, ജയന്‍, മുരുകന്‍, കുഞ്ഞുമുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം, പാലക്കാട് തൃശൂര്‍ സ്വദേശികളാണ് ഇവര്‍.
ഇവരെല്ലാം കേരളത്തിനു പുറത്ത് ഹൈവേകള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് എന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. സംഘത്തിലെ മറ്റു പത്തുപേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. മുംബൈ സ്വദേശിയുടെ കാര്‍ തടഞ്ഞായിരുന്നു ഇവര്‍ പണം മോഷ്ടിച്ചത്.

