പാലക്കാട്: പാലക്കാടിന്റെ എംഎല്‍എ ആയ രാഹുല്‍ മാങ്കൂട്ടത്തില്‍ ശൃംഗാര വീഡിയോയില്‍ കുടുങ്ങിയത് കേരളത്തിലെങ്ങും പലതരത്തിലും രൂപത്തിലുമുള്ള പ്രതിഷേധങ്ങള്‍ക്കു കാരണമായിരിക്കുകയാണ്. വേറിട്ട രീതിയിലൊരു പ്രതിഷേധമാണ് പാലക്കാടെ വലിയ രാഷ്ട്രീയ ശക്തിയായ ബിജെപി പ്ലാന്‍ ചെയ്തത്. അവര്‍ പ്രതിഷേധ പ്രകടനത്തിനെത്തിയത് ഏതാനും കോഴികളുമായാണ്. പ്രതിഷേധം കനത്തപ്പോള്‍ പോലീസ് സ്ഥലത്തെത്തി. അവര്‍ ഉടന്‍ തന്നെ കോഴികളെ എംഎല്‍എ ഓഫീസിന്റെ ബോര്‍ഡില്‍ കെട്ടിത്തൂക്കി പ്രതിഷേധിച്ചു. ഒരു തരത്തില്‍ രക്ഷപെട്ട കോഴികള്‍ പറന്നു പോയെങ്കിലും ഒരെണ്ണം ഇതിനിടെ സ്വാഹയായി. പറന്നു രക്ഷപെട്ട കോഴികളെ പ്രവര്‍ത്തകര്‍ ഒരു തരത്തില്‍ പിടിച്ചെടുത്തെങ്കിലും ചത്ത കോഴിയാണ് ഇനി പ്രശ്‌നമാകുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സിയായ എസ്പിസിഎ (സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ്) അംഗമായ ഹരിദാസ് മച്ചിങ്ങല്‍ ഇതു സംബന്ധിച്ച് പരാതി കൊടുത്തിരിക്കുകയാണിപ്പോള്‍. ജന്തുദ്രോഹ നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരേ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മൃഗസംരക്ഷണ വകുപ്പ് മേധാവി, ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ്, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കാണ് പരാതി കൊടുത്തിരിക്കുന്നത്.
പ്രതിഷേധം അടിപൊളി, പക്ഷേ, കോഴിചത്തു, ഇനിയാണതിന്റെ കേസ് ബാക്കി
