തിരുവനന്തപുരം: കേരം വീണ്ടും കടുത്ത മഴയിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതു കൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ഥമാക്കുന്നത്.
വടക്കു കിഴക്കന്‍ രാജസ്ഥാനും വടക്കു പടിഞ്ഞാറന്‍ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. മറ്റൊരു ശക്തി കൂടിയ ന്യൂനമര്‍ദം പശ്ചിമ ബംഗാളിനും ബംഗ്‌ളാദേശിനും മുകളിലായി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി ഇവ രണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജൂലൈ 14,16,18 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിക്കപ്പെടുന്നു.

