കൊല്‍ക്കത്ത മുങ്ങുന്നു, മഴ ശമിക്കുന്നില്ല, എട്ടുപേര്‍ മരിച്ചു, ജനജീവിതം പാടേ സ്തംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്തയിലും പരിസര പ്രദേശങ്ങളിലും മഴ തകര്‍ത്തു പെയ്യുകയാണ്. നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. പ്രളയത്തിലകപ്പെട്ട എട്ടുപേരാണ് ഇതുവരെ മരിച്ചത്. ഗതാഗതം ഏറക്കുറേ പൂര്‍ണമായി സ്തംഭിച്ച അവസ്ഥയിലാണ്. പല സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ മെട്രോ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. നഗരത്തിന്റെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാണ് മഴയുടെ തീവ്രത ഏറ്റവും കൂടിയത്. കനത്ത മഴ വിമാനസര്‍വീസുകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പല സര്‍വീസുകളും വളരെ വൈകിയാണ് ഓപ്പറേറ്റ് ചെയ്യാനായത്.