ഗുജറാത്ത് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗങ്ങളിലെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ത്തി വിറ്റ് ഹാക്കര്‍മാര്‍

ഹാക്കര്‍മാര്‍ അഹമ്മദാബാദ് തുടങ്ങ പൂനെ, സൂറത്ത് തുടങ്ങി രാജ്യത്തു പലയിടങ്ങളിലെയും ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗത്തിലെ വീഡിയോ ഫുട്ടേജ് മോഷ്ടിച്ച സംഭവത്തില്‍ ആശുപത്രികളുടെ പിഴവു പുറത്തുവന്നു. ഇരയാക്കപ്പെട്ട എല്ലാ ആശുപത്രികളും തങ്ങളുടെ സിസിടിവി അഡ്മിന്‍ അക്കൗണ്ടുകളില്‍ ‘admin123’ മുതലായ ഡീഫോള്‍ട്ട് പാസ്വേഡുകളാണുപയോഗിച്ചിരുന്നതെന്നു കണ്ടെത്തല്‍. ഇത്തരത്തില്‍ സിസ്റ്റത്തില്‍ നുഴഞ്ഞുകയറിയശേഷം ഇവര്‍ 2024 ജനുവരിമുതല്‍ 2024 ഡിസംബര്‍ വരെ ഈ സിസ്റ്റങ്ങളിലെ സിസിടിവി ഫുട്ടേജ് കോപ്പിചെയ്ത് ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി വില്‍ക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഒടുവില്‍ ദൃശ്യങ്ങള്‍ യൂട്യൂബിലും അപ്ലോഡ് ചെയ്യപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നതും പ്രതികള്‍ പിടിയിലാകുന്നതും. ഈ സമയത്തിനുള്ളില്‍ കുറഞ്ഞത് 50,000 ക്ലിപ്പുകളെങ്കിലും രാജ്യത്തെ പല ആശുപത്രികളില്‍നിന്നായി ഇവര്‍ മോഷ്ടിച്ചിട്ടുണ്ടാവാമെന്നു കരുതപ്പെടുന്നു. രാജ്യം മുഴുവനില്‍നിന്നുള്ള എണ്‍പതോളം സിസിടിവി ഡാഷ്‌ബോര്‍ഡുകളാണ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.

യൂട്യൂബില്‍ ‘ടീസര്‍’ കാണിച്ച് ആളുകളെ ആകര്‍ഷിച്ചശേഷം ടെലിഗ്രാം വഴി കച്ചവടം ഉറപ്പിക്കുന്നതായിരുന്നു ഇവരുടെ രീതി. 20 സംസ്ഥാനങ്ങളില്‍നിന്നായി ആശുപത്രികള്‍, സ്‌കൂളുകള്‍, ഷോപ്പിങ്ങ് മാളുകള്‍, ഓഫീസുകള്‍, സിനിമ തിയേറ്ററുകള്‍ മുതല്‍ വീടുകളില്‍ വരെയുള്ള ക്യാമറകള്‍ ഹാക്ക് ചെയ്താണ് സ്ത്രീകളെ ഇരയാക്കിക്കൊണ്ടിരുന്നത്.

മാസങ്ങള്‍ക്കു മുന്‍പാണ് ഇവരുടെ അറസ്റ്റ് നടന്നതെങ്കിലും ജൂണ്‍മാസം വരെയെങ്കിലും ഇവര്‍ റിലീസ് ചെയ്ത ക്ലിപ്പുകള്‍ ഓണ്‍ലൈനില്‍ ലഭ്യമായിരുന്നെന്നാണ് പോലീസിനു ലഭിച്ച വിവരം. പല സിസിടിവി സിസ്റ്റങ്ങളുടെയും പാസ്വേഡ് ഇനിയും ‘admin123’ മുതലായ ഡീഫോള്‍ട്ട് പാസ്വേഡുകളോ അതുപോലെയുള്ള എളുപ്പമുള്ള മറ്റെന്തെങ്കിലും പാസ്വേഡോ ആക്കിയിരിക്കുന്ന അനേകരുണ്ടെന്ന് കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *