ഗോസ്ഫോര്‍ഡ്: ഗോസ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ (MANGO)
ഓണാഘോഷം സെപ്റ്റംബര്‍ മാസം ആറാം തീയതി നടക്കും. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം എട്ടോടെ സമാപിക്കുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പരിപാടികളുടെ ഭാഗമായി വിവിധയിനം ഗെയിമുകള്‍, വടംവലി, തിരുവാതിര, ഓണസദ്യ, പൊതുസമ്മേളനം എന്നിവയാണുളളത്. വിവിധങ്ങളായ കലാകായിക മതസരങ്ങള്‍ കൂടി ചേരുമ്പോള്‍ ഓണാഘോഷം ഏറെ വര്‍ണാഭമാകും. വിപുലമായ ഒരുക്കങ്ങളാണ് ഓണാഘോഷത്തിന്റെ നടത്തിപ്പിനായി ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് ജോബി തൂബാലന്‍ , സെക്രട്ടറി – എലിസബത്ത് , വൈസ് പ്രസിഡന്റ് ജയരാജ് എന്നിവര്‍ അറിയിച്ചു
ഗോസ്‌ഫോർഡ് : മലയാളി അസോസിയേഷന്റെ (MANGO)ഓണാഘോഷം
