സിഡ്‌നി: ഗര്‍ഭധാരണത്തിനു സാധ്യത തീരെയില്ലാത്ത ഓസ്‌ട്രേലിയന്‍ സ്ത്രീകളുടെ അമ്മയാകുന്നതിനുള്ള മോഹത്തിന്റെ അവസാനത്തെ അത്താണിയായി ജോര്‍ജിയ മാറുന്നു. ഏതാനും മാസങ്ങള്‍ക്കിടെ ജോര്‍ജിയയില്‍ ക്ുഞ്ഞിക്കാലു കാണുന്നതിനുള്ള ആഗ്രഹവുമായി നാനൂറിലധികം ഓസ്‌ട്രേലിയന്‍ സ്ത്രീകളാണെത്തിയതെന്നു കണക്കുകള്‍ കാണിക്കുന്നു. ഗര്‍ഭധാരണം ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്ന വാടക അമ്മമാരുടെ നാടായി ഇതിനൊപ്പം ജോര്‍ജിയ മാറുന്നു. ലോകത്തി്‌ന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതിനായി ജോര്‍ജിയയില്‍ എത്തുന്നവരേറെയാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള വാടക ഗര്‍ഭധാരണം നിയമവിധേയമായിരിക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ജോര്‍ജിയ. നേരത്തെ യുക്രേയ്‌നും ഇക്കൂടെയുണ്ടായിരുന്നെങ്കിലും യുദ്ധം തുടങ്ങിയതോടെ ജോര്‍ജിയയ്ക്ക് എതിരാളികളില്ലാതെയായി എന്നു പറയാം.
ഓസ്‌ട്രേലിയയിലെ ബ്രിസബേനിന്റെ വലുപ്പം മാത്രമാണ് ജോര്‍ജിയ എന്ന രാജ്യത്തിനുള്ളത്. ജനസംഖ്യയും തീരെ കുറവ്. അതിനാല്‍ വര്‍ധിച്ചു വരുന്ന ഗര്‍ഭധാരണ ഡിമാന്‍ഡ് നേരിടാന്‍ കഴിയാത്തതിന്റെ ദുഖമേ ഈ കുഞ്ഞന്‍ രാജ്യത്തിനുള്ളൂ. ഒരു വര്‍ഷം ഇരുപത് ഗര്‍ഭങ്ങള്‍ വരെ ധരിക്കുന്ന സ്ത്രീകളാണിവിടെയുള്ളത്. ഇതില്‍ നിന്നുള്ള അതിഭീമമായ വരുമാനം അവരെ ലക്ഷപ്രഭുക്കളാക്കിയിരിക്കുന്നെങ്കിലും ഇന്നും തൊഴില്‍ തുടരുകയാണവര്‍.
ജോര്‍ജിയന്‍ എന്ന വാടക ഗര്‍ഭധാരണ ആശുപത്രിയുടെ ഉടമ കേതി ഗോട്ട്‌റിഡ്ജ് പറയുന്നത് ഒരേ സമയം ഇരുനൂറ്റമ്പതു വാടക അമ്മമാര്‍ വരെ തന്റെ ക്ലിനിക്കിലുണ്ടെന്നാണ്. ഇവരില്‍ പകുതിയിലധികം പേരും ഓസ്‌ട്രേലിയക്കാര്‍ മാത്രമായിരിക്കും. ജോര്‍ജിയയില്‍ വേണ്ടത്ര സ്ത്രീകളെ കിട്ടാതെ വരുന്നതിനാല്‍ മറ്റു പല രാജ്യങ്ങളില്‍ നിന്നും സ്ത്രീകളെ കൊണ്ടുവന്നു പാര്‍പ്പിച്ചാണേ്രത ഇയാള്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നത്.

