സസ്യലോകത്തിലെ കുമിള്‍ വിഭാഗം വൈവ്ധ്യമുള്ള അനേകായിരം ഇനങ്ങള്‍ അടങ്ങിയതാണ്. ഇതില്‍ ഏകകോശ ജീവികള്‍ മുതല്‍ വലിയ കൂണുകള്‍ വരെ പെടുന്നു. നമ്മുടെ ദൈനംദിന ജീവിതവുമായി കുമിളികള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിരിക്കുന്നു. ചെടികള്‍ക്കുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണം കുമിളുകളാണ്. ചിലകുമിഴുകള് വിളകള്‍ക്ക് വമ്പിച്ച നാശം വിതയ്ക്കുന്നു. ഉദാഹരണത്തിന് നെല്ക്ൃഷിയെ ബാധിക്കുന്ന കുലവാട്ടം (Blast disease), ചാരപ്പുള്ളി (Brown Spot) , റബ്ബറിലെ അസാധാരണ ഇലകൊഴിച്ചില്‍ രോഗം (Abnormal leaf fall), തെങ്ങിനുണ്ടാകുന്ന കൂമ്പുചീയല്‍ (Bud Rot), കുരുമുളകിന്റെ ദ്ൃതവാട്ടം (Quick wilt), മുന്തിരിയിലെ മൃദുപൂപ്പല് രോഗം (Downy mildew disease), ഉരുളക്കിഴങ്ങിന്റ്റെ കരിച്ചില്‍ (Blight), നുതലായവ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ചില കുമിളുകള്‍ വിഷഹാരികളാണ്. ഉദാഹരണത്തിന് എര്‍ഗോട്ട് (Ergot) രോഗമുണ്ടാക്കുന്ന കുമിള്‍, എര്ഗോട്ടിന് എന്ന ആല്‍ക്കലോയ്ഡ് ഉണ്ടാക്കുകയും മനുഷ്യനോ മൃഗങ്ങളോ ഭക്ഷിച്ചാല്‍ എര്‍ഗോട്ടിസം എന്ന രോഗം ഉണ്ടാകുകയും ചെയ്യും.അതുപോലെ വിഷക്കൂണുകളായ അമാനിറ്റ, ഗലേറിയ, ലപിയോട്ട, എന്നീ വിഭാഗത്തില്‍പ്പെട്ട കൂണുകള്‍ക്ക് മാരക വിഷമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഉപദ്രവകാരികളെ പോലെതന്നെ ഉപകാരികളും ഇക്കൂട്ടത്തിലുണ്ട്. പെനിസിലിൻ എന്ന ആന്റിബയോട്ടിക് ഔഷധം പ്രദാനം ചെയ്യുന്നത് പെനിസിലിയം നൊട്ടേറ്റം (Penicillium notatum) എന്ന കുമിളാണ്. ധാന്യ മാവ് പുളിപ്പിക്കുന്നതിനും ലഹരിപദാർത്ഥങ്ങളും മറ്റും നിർമ്മിക്കുന്നതിനും ചില ഇനം കുമിളുകളെ ഉപയോഗപ്പെടുത്താറുണ്ട്. ജൈവകുമിൾനാശി നിയായി ട്രൈക്കൊഡെർമ്മ (Trichoderma), ജൈവീക കീടനാശിനിയായി ബിവേരിയ (Beveria), ഫ്യൂസേറിയം പാലിഡോറോസിയം (Fusarium palidorosium), ഹിർസുറ്റെല്ല (Hirsutella sp.), മെറ്റാറൈസിയം എന്നി വയും ഉപയോഗിച്ചുവരുന്നു. കൂടാതെ വൈറ്റ് ബട്ടൺ കൂൺ (Agaricus sp.), ചിപ്പിക്കൂൺ (Pleurotus sp.), വൈക്കോൽ കൂൺ (Volvariella) പാൽകൂൺ (Calcocybe indica) എന്നി ഇനങ്ങൾ ആഹാരത്തിനായി ഉപ യോഗിക്കുന്നു. മണ്ണിലുള്ള അനേകം കുമിളുകൾ ജൈവവസ്തുക്കളെ വിഘടിപ്പിച്ച് മണ്ണിൽ അലിയിച്ചു ചേർക്കാൻ സഹായിക്കും.
മിക്ക കുമിളുകളുടെയും താലസ് (Thallus) നീണ്ട് നാരുപോലെയായി രിക്കും. ഇതിനെ തന്തു (Hypha) എന്നു പറയുന്നു. ഇത്തരത്തിൽ അനേകം തന്തുക്കൾ ഒന്നിച്ചു ചേരുന്നതിന് തന്തുജാലം (Mycelim) എന്നു പറയു ന്നു. മറ്റു സസ്യജാലങ്ങളെപ്പോലെ ഹരിതകം (Chlorophyll) കുമിളു കൾക്കില്ല. അവയ്ക്ക് സ്വന്തമായി അന്നജം ഉൽപ്പാദിപ്പിക്കാൻ കഴി വില്ലാത്തിനാൽ അവയെ പരപോഷിതം (Heterotrophic) എന്നു വിളി ക്കുന്നു. നിർജീവ വസ്തുക്കളെ മാത്രം ആഹാരമാക്കുന്നവയെ മൃതോപ ജീവികൾ (Saprophytes) എന്നു വിളിക്കുന്നു. മറ്റു ചിലതാകട്ടെ ഇതര സസ്യജാലങ്ങളിൽനിന്നും ആഹാരം ചൂഷണം ചെയ്ത് ജീവസന്ധാരണം നടത്തുന്നു. ഇവയെ പരാദങ്ങൾ (Parasites) എന്നു വിളിക്കുന്നു. പരാദ കുമിളുകളിൽ ചിലത് അവയ്ക്ക് ഇഷ്ടപ്പെട്ട പ്രത്യേക ആതിഥേയ സസ്യജാലങ്ങളിൽ മാത്രമേ വളരൂ. ഇവയെ നിർജ്ജീവ ജൈവവസ്തു മാധ്യമ ങ്ങളിൽ പരീക്ഷണശാലയിൽ വളർത്താൻ കഴിയില്ല. ഇവയാണ് നിർബന്ധ പരാദങ്ങൾ (Obligate parasite). ഉദാഹരണം മിൽഡ്യൂ കുമിളുകൾ, റസ്റ്റ് കുമിളുകൾ മുതലായവ. മറ്റുചില പരാദകുമിളുകളാകട്ടെ ചില പ്രത്യേക സാഹചര്യങ്ങളിൽ യോജിച്ച സസ്യങ്ങൾ ലഭിക്കുമ്പോൾ അവയെ ആക മിക്കുന്നു. ഇവയെ ഐശ്ചിക പരാദങ്ങൾ (Facultative parasite) എന്നു പറയുന്നു. സാഹചര്യമനുസരിച്ച് പരാദങ്ങളായോ മൃതോപജീവികളായോ കഴിയുന്ന കുമിളുകളെ ഐശ്ചിക മൃതോപജീവികൾ (Facultative saprophytes) എന്നു പറയുന്നു. ഇവയെപ്പറ്റിയെല്ലാം തുടർ അധ്യായങ്ങ ളിൽ പ്രതിപാദിക്കുന്നുണ്ട്.
സ്വഭാവത്തിലും ജീവിത രീതിയിലും വളരെയധികം അന്തരം പുലർത്തുന്നവയാണ് വിവിധയിനം കുമിളുകൾ. ഇവയിൽ എല്ലാ ഇന ത്തിലും തന്തുജാലം കാണണമെന്നില്ല. (ഉദാ: ഏകകോശ താലസുള്ള ഈസ്റ്റ്). മറ്റു ചിലതിന് റൈസോയിഡോടു കൂടിയ ഒരു ചെറു തന്തു കണ്ടു എന്നുവരാം. ചിലവയ്ക്ക് കോശഭിത്തി ഇല്ലാതെ കോശദ്രവം (Cytoplasm) മുഴുവൻ കൂടി ഒരു പിണ്ഡം പോലെ കാണുന്നു. ഈ പ്രത്യേകം വിഭാഗം കുമിളുകളുടെ കോശദ്രവപിണ്ഡത്തെ പ്ലാസ്മോഡിയം (Plasmodium) എന്നു പറയുന്നു. എന്നാൽ തന്തുക്കൾ ഉള്ള ഇനങ്ങൾ രണ്ടു രീതിയിൽ കാണാം. ഒരു വിഭാഗത്തിൽ തന്തുക്കൾക്ക് ഇടഭിത്തി (Septa) കാണില്ല. അവ പ്രത്യേക കോശങ്ങളായി (Cells) വിഭജിക്കപ്പെടാതെ നീണ്ടു നേർത്ത് ഒറ്റ കോശം പോലെ കാണപ്പെടുന്നു. ഇവയിൽ ധാരാളം ന്യൂക്ലിയസ്സുകൾ (Nuclei) ചിതറിക്കിടക്കുന്നതു കാണാം. ഈ ന്യൂക്ലിയസ്സുകൾക്ക് പ്രത്യേകം കോശങ്ങൾ ഇല്ലാത്തതിനാൽ അവയെ പൊതുകോശതന്തു ജാലം (Coenocytic mycelium) എന്നു പറയുന്നു. എന്നാൽ മറ്റുചില കുമിളുകളിൽ തന്തുക്കൾക്ക് ഇടഭിത്തിയുടെ സഹായത്താൽ കോശങ്ങളായി വേർതിരിക്കപ്പെട്ടിരിക്കും. ഇവയുടെ കോശഭിത്തിയിൽ കൈറ്റിൻ (Chitin) എന്ന വസ്തുവാണ് കൂടുതലായി കാണുന്നത്. എന്നാൽ മറ്റു ചില ഇനങ്ങളിൽ സെല്ലുലോസും (Cellulose) കാണാം.
കുമിളുകൾ പ്രത്യുൽപ്പാദനം നടത്തുന്നത് പ്രത്യേകമായുണ്ടാകുന്ന ചെറിയ സ്പോറങ്ങൾ (Spores) വഴിയാണ്. അലൈംഗിക രീതിയിലും ലൈംഗിക രീതിയിലും സ്പോറങ്ങൾ ഉണ്ടാകാറുണ്ട്. ചില ഇനങ്ങളിൽ രണ്ട് രീതിയും ഒരുമിച്ച് കാണുന്നു.

