സിഡ്നി: ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശ പൗരത്വമുള്ളവര്‍ക്കു ബാധകമായ പുതിയൊരു നയംമാറ്റം ഇന്ത്യയില്‍ നിന്നുണ്ടായിട്ടുണ്ട്. ഇത്രയും കാലം ഡിഇ കാര്‍ഡ് പൂരിപ്പിച്ച് യാത്രയ്ക്കു വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുകയായിരുന്നു പതിവെങ്കില്‍ ഇനിയതു പറ്റില്ല, ഇന്ത്യ നയം മാറ്റിക്കഴിഞ്ഞു. ഇപ്പോള്‍ ഓണ്‍ലൈനായി രജിസ്ട്രേഷന് ചെയ്തതിനു ശേഷം മാത്രമേ ഇന്ത്യയില്‍ ചെന്നിറങ്ങാനാവൂ. അല്ലാത്ത പക്ഷം ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു തടസം നേരിടും. ഒക്ടോബര്‍ ഒന്നുമുതലാണ് ഈ മാറ്റം നിലവില്‍ വന്നിരിക്കുന്നത്. യാത്രയ്ക്ക് 72 മണിക്കൂര്‍ മുമ്പു തന്നെ ഈ രജിസ്ട്രേഷന് പൂര്‍ത്തിയാക്കുകയും വേണം. www.indianvisa.gov.in എന്ന വെബ്സൈറ്റില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്ലെങ്കില്‍ ഇന്ത്യന്വിസസുസ്വാഗത് എന്ന ആപ്പുവഴിയും ഈ രജിസ്ട്രേഷന് നടത്താം. പാസ്പോര്‍ട്ട് വിവരങ്ങള്‍, എവിടേക്കു യാത്രചെയ്യുന്നു, എവിടെ താമസിക്കുന്നു, പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് രജിസ്ട്രേഷന് സമയത്ത് പൂരിപ്പിക്കാന്‍ ആവശ്യപ്പെടുക. ഇങ്ങനെ ചെയ്യാത്തവരുടെ വീസ വരെ റദ്ദാക്കപ്പെടാനും സാധ്യതയേറെ. ഒസിഐ കാര്‍ഡ് ഉള്ളവരും ഇല്ലാത്തവരും ഈ നിബന്ധന കര്‍ശനമായി പാലിക്കുക തന്നെ വേണം
വിദേശ പൗരത്വമാണോ നിങ്ങള്‍ക്ക്, ഇനി ഇന്ത്യയിലിറങ്ങണമെങ്കില് പുതിയ നിയമം

