ഞങ്ങൾ കഴിഞ്ഞ റെസിപ്പിയിൽ പ്രോമിസ് ചെയ്തിരുന്ന മയണേസ് റെസിപ്പിയുമായാണ് ഇത്തവണത്തെ ടേസ്റ്റി ഹെൽത്തി @ ഹോം റെസിപ്പി.
ഇതു വളരെ എളുപ്പമുള്ള റെസിപ്പിയാണ്. പത്തുമിനിറ്റുകൊണ്ട് നല്ല അടിപൊളി മയണേസ് റെഡിയായിരിക്കും.
ആദ്യംതന്നെ രണ്ടോ മൂന്നോ മുട്ട നന്നായി പുഴുങ്ങിയെടുത്ത് തൊലികളഞ്ഞു വയ്ക്കുക. ഒരു മിക്സി ബൗളിലേയ്ക്ക് ഈ പുഴുങ്ങിയ മുട്ടയും രണ്ടു ടേബിൾസ്പൂൺ ഒലിവ് ഓയിലും രണ്ടു ടീസ്പൂൺ വിനാഗിരിയുമൊഴിച്ച് അവശ്യത്തിന് ഉപ്പുമിട്ട് നന്നായി അടിച്ചെടുക്കുക. നല്ല ടേസ്റ്റി, ഹെൽത്തി മയണേസ് തയ്യാർ!
മുട്ട പുഴുങ്ങിയെടുക്കുന്നതിനാൽ പച്ചമുട്ടകൊണ്ട് ഉണ്ടാക്കുന്ന മയണേസ് പോലെ പെട്ടെന്നു ചീത്തയായിപ്പോവില്ല എന്നൊരു പ്രത്യേകതയുമുണ്ടിതിന്. വേണമെങ്കിൽ ഇത് മിക്സിയിൽ അടിക്കുമ്പോൾ അൽപ്പം കുരുമുളകു ചേർത്ത് പെപ്പർ മയണേസോ, വെളുത്തുള്ളി ചേർത്ത് ഗാർളിക്ക് മയണേസോ, അൽപ്പം മസ്റ്റാർഡ് ചേർത്ത് മസ്റ്റാർഡ് സോസ് ഫ്ലേവറിലുള്ള മയണേസോ ഒക്കെയായി പരീക്ഷണം നടത്താനും പറ്റും!

