ബെഗളൂരു: സ്വകാര്യമേഖലയില്‍ രാജ്യത്തെ ആദ്യത്തെ വന്‍കിട പെട്രോളിയം സംഭരണകേന്ദ്രം വരുന്നു. സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് എന്നു വിളിക്കുന്ന ഇത്തരം സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതു വഴി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കരുതല്‍ ശേഖരം നിലനിര്‍ത്താനാണ് ഇന്ത്യ ആലോചിക്കുന്നത്. പെട്രോളിയം ഉല്‍പാദന രാജ്യങ്ങളുടെ സമ്മര്‍ദ തന്ത്രങ്ങളുടെ സാഹചര്യമുണ്ടായാലും രാജ്യത്തിനു ഭീഷണിയാകാതിരിക്കാനാണ് ഈ രീതിയില്‍ സംഭരിക്കാനുള്ള തീരുമാനം. 5700 കോടി രൂപ ചെലവില്‍ കര്‍ണാടകത്തിലെ പാഡൂരിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ സംഭരണ കേന്ദ്രം വരുന്നത്. ഇതു പൂര്‍ത്തിയായി കഴിഞ്ഞാല്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ പെട്രോളിയം സംഭരണ കേന്ദ്രമായിരിക്കും ഇത്. മേഘ എന്‍ജിനിയറിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ഇത്തരം സംഭരണ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള കരാറെടുത്തിരിക്കുന്നത്.
സ്വകാര്യ മേഖലയില്‍ വന്‍കിട പെട്രോളിയം സംഭരണ കേന്ദ്രം വരുന്നു, ആദ്യത്തേത് കര്‍ണാടകത്തില്‍

