സിഡ്‌നി: വടക്കു പടിഞ്ഞാറന്‍ സിഡ്‌നിയില്‍ വന്‍ അഗ്നബാധ. ഇന്നലെ രാത്രി ഏഴോടെ ആരംഭിച്ച തീയില്‍ ഏറെ പൗരാണിക പ്രാധാന്യമുള്ള കല്യാണമണ്ഡപം പൂര്‍ണമായി കത്തിനശിച്ചു. ആളപായമുള്ളതായി ഇപ്പോഴും വ്യക്തമായിട്ടില്ല. എന്നാല്‍ തീ പരുന്നതു കണ്ട് നിയന്ത്രിക്കാന്‍ സ്വന്തം നിലയില്‍ പരിശ്രമിച്ച ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറാജോങ് പ്രദേശത്തെ ബെല്‍ബേഡ് മലയിലുള്ള ലോക്സ്ലീ കല്യാണ മണ്ഡപമാണ് അഗ്നിബാധയില്‍ നശിച്ചത്. തീ പടര്‍ന്നയുടന്‍ ആഗ്നിരക്ഷാ സേന സ്ഥലത്തെത്തിയെങ്കിലും കെട്ടിടം നശിക്കുന്നതു തടയാനായില്ല. എന്നാല്‍ സമീപ കെട്ടിടങ്ങളിലേക്ക് തീയെത്തുന്നതു നിയന്ത്രിക്കാനായതിനാല്‍ നാശനഷ്ടത്തിന്റെ തോത് കുറയ്ക്കാനായി. രാത്രി പത്തരയോടെയാണ് തീ നിയന്ത്രണവിധേയമായത്.
കല്യാണ മണ്ഡപത്തിന്റെ പ്രധാനകെട്ടിടം പഴമയുടെ അതേ രീതിയില്‍ നിലനിര്‍ത്തിയിരിക്കുകയായിരുന്നു. പ്രധാനമായും തടിയിലായിരുന്നു നിര്‍മിതികളൊക്കെ. ്അതിനാലാണ് തീ ആളിപ്പടരുന്നതു തടയാന്‍ കാര്യമായൊന്നും ചെയ്യാനാവാതെ പോയതെന്ന് അഗ്നി രക്ഷാസേന അറിയിച്ചു. തീയുടെ തുടക്കം എങ്ങനെയായിരുന്നു എന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ അട്ടിമറിയുടെ സാധ്യതയുണ്ടെന്നു കരുതുന്നില്ലെന്നാണ് പോലീസ് വൃ്ത്തങ്ങള്‍ അറിയിക്കുന്നത്.
അനേക ദശകങ്ങളായി എണ്ണമറ്റ ദാമ്പത്യങ്ങള്‍ക്കു തുടക്കം കുറിച്ച സ്ഥലമാണ് വെറും കരിക്കട്ടയും ചാരവുമായി മാറിയിരിക്കുന്നത്. നിത്യവും പുതിയ ദാമ്പത്യങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ ദമ്പതിമാരെത്തുന്ന സ്ഥലം കൂടിയാണിത്.
കുറാജോങ് മലയില്‍ കല്യാണ മണ്ഡപത്തില്‍ വന്‍അഗ്നിബാധ, ഒരാള്‍ക്കു പൊള്ളലേറ്റു
