മുംബൈ: ബിജെപിയുടെ ദേശീയ വക്താവിനെ മുംബൈ ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കുന്നതിന് സുപ്രീം കോടതി കൊളീജിയം നല്‍കിയ ശുപാര്‍ശ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഇളക്കി വിടുന്നു. മഹാരാഷ്ട്രയിലെ ബിജെപി വക്താവ് അഡ്വ. ആരതി സാഥേയെ ആണ് ജഡ്ജിയായി നിയമിക്കാന്‍ ജൂലൈ 28-ന് സുപ്രീം കോടതി കണ്‍സോര്‍ഷ്യം ശുപാര്‍ശ നല്‍കിയത്. മഹാരാഷ്ട്രയിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഒന്നടങ്കം ഈ ശുപാര്‍ശയ്‌ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. ജഡ്ജിയായി നിയമിക്കപ്പെടുന്ന വ്യക്തിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ജുഡീഷ്യറിയുട നിഷ്പക്ഷതയെ ബാധിക്കുമെന്ന് ആരോപിച്ചാണ് പ്രതിപക്ഷം രംഗത്തു വന്നിരിക്കുന്നത്. എന്നാല്‍ നിയമന ശുപാര്‍ശയ്ക്കു മുമ്പു തന്നെ ആരതി സാഥേ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും രാജിവച്ചിരുന്നുവെന്ന വാദമുയര്‍ത്തി പ്രതിപക്ഷ വിമര്‍ശനത്തെ ബിജെപി പ്രതിരോധിക്കുകയാണിപ്പോള്‍.
ബിജെപി മുന്‍ വക്താവ് മുംബൈ ഹൈക്കോടതി ജഡ്ജിയാകുന്നു
