പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്ട്രേലിയയുടെ തലസ്ഥാന നഗരമായ പെര്‍ത്തില്‍ കുടുംബമായി താമസിച്ചുവരുന്ന പാലാ ഭരണങ്ങാനം തകടിയേല്‍ സോണിയുടെയും ബീന സോണിയുടെയും മകള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ എര്‍ലിന്‍ സോണി വ്യായാഴ്ച്ച നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പരേതയ്ക്ക് 21 വയസായിരുന്നു. പഠനത്തില്‍ സമര്‍ഥയായിരുന്ന എര്‍ലിന്‍ സോണി ഉന്നതമായ മാര്‍ക്കോടെയാണ് ഓസ്ട്രേലിയയില്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നത്.
സഹോദരിമാര്‍ : എവ്വ്ലിന് സോണി, എഡ്ലിന് സോണി.
സംസ്കാര ശുശ്രൂഷ പിന്നീട് നടത്തും. കുടുംബത്തിന്റെ വ്യസനത്തില്‍ മലയാളീപത്രം പങ്കുചേരുന്നു. ആദരാഞ്ജലികള്‍.
പെര്‍ത്തില്‍ വാഹനാപകടത്തില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

