വാഷിങ്ടണ്‍: നിലവില്‍ ലോകത്തെ ്അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇലോണ്‍ മസ്ക് ഇനി ലോകത്തിലെ ഒരേയൊരു ട്രില്യണയര്‍ ആകാന്‍ പോകുന്നു. ടെസലയുടെ സിഇഒ സ്ഥാനത്തുള്ള മസ്കിന്റെ ശമ്പള പാക്കേജില്‍ വന്‍വര്‍ധനയ്ക്ക് ടെസ്ല ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതോടെയാണിത്. ലോകത്തിലെ ബാക്കിയുള്ള അതിസമ്പന്നരൊക്കെ അവരവരുടെ മൊത്തബിസിനസിലെ ഓഹരി ആസ്തിയുടെ ബലത്തിലാണ് അതിസമ്പന്നരായി ഗണിക്കപ്പെടുന്നതെങ്കില് മസ്കിന് മാത്രം ഇതോടെ ശമ്പളവും ആനുകൂല്യങ്ങളുമായി ലഭിക്കുന്ന തുകയായിരിക്കും ഇദ്ദേഹത്തെ നൂറുലക്ഷം കോടി (ഒരു ട്രില്യണ്‍) ഡോളറിന്റെ വരുമാനത്തിന് അര്‍ഹനാക്കുന്നത്. ഇതിനോടു കിടനില്ക്കുന്ന വ്യക്തഗത വരുമാനമുള്ള മറ്റാരും നിലവില്‍ ലോകത്തില്ല.
ടെസല കമ്പനി ഏറെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ഇലക്ട്രിക് വാഹന സെഗ്മന്റിന് പൂര്‍ണ ശ്രദ്ധകൊടുത്ത് പ്രവര്‍ത്തിക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം മസ്കിന് ഉറപ്പുവരുത്താനാണ് ശമ്പളവര്‍ധനയെന്ന് കമ്പനി അറിയിച്ചു. ഇലക്ട്രിക് വാഹന വില്പനയില് കമ്പനി ഉദ്ദേശിക്കുന്ന വളര്‍ച്ച കൊണ്ടുവരാന്‍ മസ്കിനാകുമെങ്കില് അപ്പോള്‍ കമ്പനിയുടെ നിശ്ചിത ശതമാനം അധിക ഓഹരികള്‍ക്കു കൂടി ഇദ്ദേഹത്തിന് അര്‍ഹതയുണ്ടാകും.
ഇതിനു മുമ്പ് മസ്കിനു വ്യക്തിപരമായി ലഭിച്ചിരുന്ന ശമ്പള പാക്കേജ് പോലും ലോകത്തിലെ മറ്റൊരു സിഇഓയ്ക്കും സ്വപ്നം കാണാന്‍ പോലും കഴിയുന്നതായിരുന്നില്ല. ഇപ്പോഴത്തെ പാക്കേജിന്റെയെന്ന പോലെ ആ പാക്കേജിന്റെയും വിശദ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. അപ്പോഴും പാക്കേജിനു പുറമെ മറ്റ് ആനുകൂല്യമെന്ന നിലയില്‍ കമ്പനിയുടെ നിശ്ചിത ശതമാനം അധിക ഓഹരികളുടെ ഓഫറുണ്ടായിരുന്നു. എന്നാല്‍ പുഷ്പം പോലെയാണ് അത്രയും വളര്‍ച്ച മസ്കിന്റെ പ്രവര്‍ത്തനഫലമായി കമ്പനി നേടിയെടുത്തത്. അതേ തുടര്‍ന്നാണ് ഇപ്പോഴത്തെ വേതനവര്‍ധനയും ആധിക ഓഹരികളുടെ ഓഫറും വന്നിരിക്കുന്നത്.
മസ്ക് ചരിത്രമെഴുതുന്നു, നൂറുലക്ഷം കോടി ശമ്പളമുള്ള ഒരേയൊരു സിഇഒ
