ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ്ടൂറിസ്റ്റ് സീസണ്‍ ഇന്നു മുതല്‍, ഏറെ സൗകര്യങ്ങള്‍

ദുബായ്: നഗരത്തിലെ ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജിന്റെ മുപ്പതാം സീസണിലെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഞായര്‍ മുതല്‍ വ്യാഴം വരെ 25 ദിര്‍ഹമും വെള്ളി, ശനി ദിവസങ്ങളില്‍ മുപ്പതു ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. മൂന്നു വയസു വരെയുള്ള കുട്ടികള്‍ക്കും 65 വയസിനു മുകളിലുള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്. പുതിയ സീസണ് ഇന്നു തുടക്കമാകും.

ഗ്ലോബല്‍ വില്ലേജിലേക്ക് പോകുന്നവര്‍ക്കു വേണ്ടി ദുബായ് റോഡ് അതോറിറ്റി പ്രത്യേക ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി നാല് നേരിട്ടുള്ള റൂട്ടുകളും ഏര്‍പ്പെടുത്തും.ഗ്ലോബല്‍ വില്ലേജിനകത്ത് ഇലക്ട്രിക് ടൂറിസ്റ്റ് അബ്ര സര്‍വീസും അര്‍ടിഏ പുനരാരംഭിക്കും. ദുബായിലെ പ്രധാന സ്ഥലങ്ങളില്‍ നിന്നാണ് ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് സര്‍വീസുള്ളത്.