കാനഡയില്‍ 2 മരണത്തിനു കാരണമായ ഇന്ത്യന്‍ ഡ്രൈവര്‍ അറസ്റ്റില്‍, വിചാരണ ഉടന്‍

ക്യൂബക്: കാനഡയിലെ ക്യൂബക് പ്രവിശ്യയിലെ മോണ്ട്രിയലില്‍ അലക്ഷ്യമായി ട്രക്ക് ഓടിച്ചതിനെ തുടര്‍ന്ന് ഒരു ബാലനും ഒരു സ്ത്രീയും മരിച്ച സംഭവത്തില്‍ കാനഡ അന്വേഷിച്ചുകൊണ്ടിരുന്ന ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ ബല്‍ജിത് സിംഗിനെ അമേരിക്ക പുറത്താക്കി തിരികെ കാനഡയിലെത്തിച്ചു. അപകട ശേഷം അമേരിക്കയിലേക്കു കടന്ന ഡ്രൈവര്‍ അടുത്തതായി കോടതിയില്‍ ഹാജരാകേണ്ടത് ഒക്ടോബര്‍ പതിനഞ്ചിനാണ്. അമേരിക്കയില്‍ നിന്ന് അറസ്റ്റിലായ ഇയാളെ തിരികെ കാനഡയിലെ ക്യൂബക്കില്‍ എത്തിച്ചിട്ടുണ്ട്. ഒരു നിര്‍മാണ മേഖലയിലൂടെ അമിതവേഗത്തില്‍ ഇയാള്‍ ട്രക്ക് ഓടിച്ചതിനെ തുടര്‍ന്നാണ് രണ്ടു പേര്‍ മരിക്കാനിടയായത്. ഇതിനു പുറമെ പത്തു വാഹനങ്ങളില്‍ കൂടെ ആ ട്രക്ക് ഇടിച്ചശേഷമാണ് നിന്നത്. അമേരിക്കയില്‍ ഇയാള്‍ പിടിയിലാകുന്നത് ഓഗസ്റ്റ് 22നാണ്. 2022 ഓഗസ്റ്റ് 19നു നടന്ന അപകടത്തില്‍ ഇനി വിചാരണ നടപടികള്‍ ആരംഭിക്കും. ഗ്രാന്‍ഡ് ആലി ബൂള്‍വാര്‍ഡിനു സമീപം ബ്രോസാര്‍ഡില്‍ മുപ്പതാം നമ്പര്‍ ഹൈവേയിലായിരുന്നു അന്നത്തെ അപകടം.