ഗുജറാത്തില്‍ നാടകീയ നീക്കം, പുതിയ മന്ത്രിസഭയ്ക്കു വഴിയൊരുക്കി മന്ത്രിമാരുടെ കൂട്ടരാജി

ഗാന്ധിനഗര്‍: ഗുജറാത്തില്‍ മന്ത്രിസഭാ പുനസംഘടനയ്ക്ക് വഴിയൊരുക്കിക്കൊണ്ട് മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാര്‍ എല്ലാവരും രാജിവച്ചു. എല്ലാവരുടെയും രാജി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സ്വീകരിക്കുകയും ചെയ്തു. പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് അനുമതി തേടി മുഖ്യമന്ത്രി വൈകാതെ ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനെ സന്ദര്‍ശിക്കുമെന്നു പ്രതീക്ഷിക്കുന്നു.

നിലവിലുള്ള മന്ത്രിസഭയില്‍ നിന്ന് ഒന്നോ രണ്ടോ മുഖങ്ങള്‍ മാത്രമായിരിക്കും പുതിയ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടൂ എന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ അനുമാനം. ഹര്‍ഷ് സംഘവി, ഋഷികേശ് പട്ടേല്‍ എന്നിവര്‍ക്കു മാത്രമായിരിക്കും വീണ്ടുമൊരു അവസരം ലഭിക്കുകയെന്നു കരുതപ്പെടുന്നു. നിലവില്‍ ഗുജറാത്ത് മന്ത്രിസഭയില്‍ പതിനേഴ് മന്ത്രിമാരാണുള്ളത്. മുഖ്യമന്ത്രി ഉള്‍പ്പെടെയാണിത്. ഇവരില്‍ എട്ടുപേര്‍ മാത്രമാണ് കാബിനറ്റ് റാങ്കില്‍. ഇവരില്‍ പത്തു പേര്‍ പുതിയ മന്ത്രിസഭയിലുണ്ടാകുമെന്ന് പേരു വെളിപ്പെടുത്താത്ത ബിജെപി നേതാവ് പ്രതികരിച്ചു.