സാന്‍ഫ്രാന്‍സിസ്കോ: റോഡ് സാഹചര്യങ്ങള്‍ നോക്കി തീരുമാനമെടുക്കാനോ ഗതി നിയന്ത്രിക്കാനോ മനുഷ്യസഹായം ആവശ്യമില്ലാതെ വീടായ വീടു തോറും സാധനങ്ങളെത്തിക്കാന്‍ അമേരിക്കന്‍ ഭക്ഷ്യവിതരണ ഏജന്‍സിയായ ഡോര്ഡാഷിന് ഇനി റോബോട്ടിക് യുഗം. മണിക്കൂറില്‍ 32 കിലോമീറ്റര്‍ വേഗതയില്‍ സാധനങ്ങളുമായി കുതിക്കുന്നതിന് അമേരിക്കയിലെ മുന്‍നിര ഡോര്‍ഡെലിവറി ഏജന്‍സിയായ ഡോര്‍ഡാഷ് റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ്-പേര് ഡോര്‍ഡാഷ് ഡോട്ട്. ലോകത്താദ്യമായാണ് ഇത്തരമൊരു പരീക്ഷണം വിജയത്തിലെത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങളിലാണ് ഇവന്റെ പിറവി. പതിനാലു കിലോഗ്രാം വരെ ഭാരം വഹിച്ചുകൊണ്ട് ഓടാന്‍ ഇതിനു സാധിക്കും. റോഡുകളില്‍ മാത്രമല്ല സൈക്കിള്‍ പാതകളിലും നടപ്പുവഴികളില്‍ പോലും അനായാസം സഞ്ചരിക്കാന്‍ ഇതിനു സാധിക്കും. ചുറ്റുപാടുകള്‍ മനസിലാക്കാനും നാവിഗേറ്റ് ചെയ്യാനുമായി ഇതിന്റെ സ്റ്റോറേജ് കമ്പാര്ട്ട്മെന്റിനു മുകളിലായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകളും റഡാറുകളും ലിഡാര്‍ സെന്‍സറുകളുമാണ് സഹായിക്കുന്നത്.
ഓര്‍ഡര്‍ ചെയ്യുക, മേശ റെഡിയാക്കുക, വഴിയേതായാലും റോബോട്ട് ആഹാരമെത്തിക്കും

