വാഷിംഗ്ടണ്‍: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍ സ്വന്തം വീടുകളില്‍ താമസിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടി വീടില്ലാത്തവരോടു നഗരം വിട്ടു പോകാന്‍ ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നഗരത്തിലെ കുറ്റകൃത്യങ്ങള്‍ കുറയണമെങ്കില്‍ ഇവര്‍ നഗരം വിട്ടുപോകണമെന്നാണ് ട്രംപിന്റെ തീരുമാനം. അവര്‍ക്ക് താമസിക്കാന്‍ മറ്റു സ്ഥലങ്ങള്‍ നല്‍കും. പക്ഷേ അത് നഗരത്തില്‍ നിന്നു വളരെ ദൂരെയായിരിക്കും. ട്രംപ് തന്റെ ട്രൂത്ത് സോഷ്യലിലെ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
ഭവനരഹിതരെ കാര്യമായ നടപടിക്രമങ്ങളൊന്നും കൂടാതെ അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് അനുവാദം കൊടുക്കുന്നൊരു ഉത്തരവില്‍ അടുത്തയിടെയാണ് ട്രംപ് ഒപ്പിട്ടത്. എന്നാല്‍ വാഷിംഗ്ടണില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്ന ട്രംപിന്റെ വാദത്തെ ഡെമോക്രാറ്റ് കക്ഷിയിലെ വാഷിംഗ്ടണ്‍ മേയര്‍ മുരിയല്‍ ബൗസര്‍ നിഷേധിച്ചു. അതേ സമയം തലസ്ഥാന നഗരത്തില്‍ കൊലപാതക നിരക്ക് കൂടുതലാണെങ്കിലും മൊത്തത്തിലുള്ള അക്രമസംഭവങ്ങള്‍ മുപ്പതു വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ തോതിലാണെന്നു ഫെഡറല്‍ ഡാറ്റ വ്യക്തമാക്കുന്നു.
സ്വന്തം വീടില്ലാത്തവര്‍ ‘കടക്കൂ പുറത്ത്’-ട്രംപ്

