സിഡ്‌നി: സിഡ്‌നിക്ക് ആഘോഷ രാവൊരുക്കാന്‍ ആരാധക ഹൃദയങ്ങളെയും അടിപൊളി ഗാനങ്ങളുടെ ലോകത്തെയും ഒരു പോലെ കീഴടക്കുന്ന സനാ എത്തുന്നു. ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ ലഹരിയിലേക്ക് കാന്തം പോലെ ഓരോ കേള്‍വിക്കാരനെയും വലിച്ചെടുക്കുന്ന സനായുടെ സിഡ്‌നിയിലെ നാദരാവ് ഒക്ടോബര്‍ നാലിനാണ്. അള്‍ട്ടിമോയില്‍ 15 ബ്രോഡ്‌വേയിലെ യുടിഎസ് അണ്ടര്‍ഗ്രൗണ്ടില്‍ വൈകുന്നേരം ഏഴിന് നാദസാഗരം തീര്‍ത്ത് സനാ നമ്മോടൊപ്പം. ചടുലമായ ചുവടുകളോടെയും വൈദ്യുത സ്പര്‍ശം തരുന്ന ചലനങ്ങളോടെയും ആട്ടവും പാട്ടുമായി സനായോടൊപ്പം ഒരു ഗാന-നൃത്തരാവിന് ഇനി ഒമ്പതു ദിവസം മാത്രം.
ഖത്തറില്‍ നടന്ന ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോളിന്റെ ഫാന്‍സോണുകള്‍ക്ക് ജീവന്‍ പകര്‍ന്ന് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട അനുഗൃഹീത ഗായികയാണ് സനാ. പാട്ടിനൊപ്പം നെറുക മുതല്‍ കാല്‍പാദം വരെ മൊത്തം ശരീരത്തിലേക്ക് പാട്ടിന്റെ ഭാവങ്ങളെ ആവാഹിക്കുന്നതാണ് സനായുടെ പ്രോഗ്രാമുകളെ വ്യത്യസ്തമാക്കുന്നത്. മിന്നിമറയുന്ന വര്‍ണരാജികള്‍ക്കിടയിലെ ഹൈടെക് സ്റ്റേജില്‍ നിറഞ്ഞുവീശുന്ന കൊടുങ്കാറ്റ്ാണ് സനായെന്നു ലോകം വാഴ്ത്തുന്നു. കൊച്ചിയില്‍ നിന്നു ലോകത്തിന്റെ അതിരുകളോളം പാട്ടിന്റെയും നൃത്തത്തിന്റെയും തേരിലേറി യാത്രചെയ്യുന്ന കലാജീവിതമാണ് സനായുടേത്. ബോളിവൂഡ് ഈണങ്ങളും ടെക്‌നോ മ്യൂസിക്കും ഒരുപോലെ സമ്മേളിക്കുന്നതാണ് സനായുടെ പ്രോഗ്രാമുകളെല്ലാം.
കൊളുത്തി വലിക്കുന്ന ഈണവും ത്രസിപ്പിക്കുന്ന ചുവടുകളുമായി സനാ ലൈവ് ഷോ സിഡ്‌നിയില്‍

