നിക്ഷേപ തട്ടിപ്പുകള്‍ പെരുകുന്നു, ആറുമാസത്തിനിടെ 30000 പേര്‍ ഇരകളായി, തട്ടിച്ചത് 1500 കോടി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിക്ഷേപ തട്ടിപ്പ് എല്ലാ പരിധികളും ലംഘിച്ച് പടരുന്നതായി കേന്ദ്ര ഗവണ്‍മെന്റ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളനുസരിച്ചു തന്നെ മുപ്പതിനായിരത്തിലധികം ആള്‍ക്കാരാണ് തട്ടിപ്പിനിരയായിരിക്കുന്നത്. ഇതിലൂടെ നഷ്ടപ്പെട്ടത് 1500 കോടിയോളം രൂപയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ വിഭാഗം പുറത്തുവിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും മുപ്പതിനും അറുപതിനുമിടയില്‍ പ്രായമുള്ളവരുമാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ബംഗളൂരു, ന്യൂഡല്‍ഹി നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ്.

ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടം സംഭവിച്ചിരിക്കുന്നത് നഗരം ബംഗളൂരുവാണ്. മൊത്തം നഷ്ടത്തിന്റെ നാലിലൊന്നും ബംഗളൂരുവിലാണ്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് തട്ടിപ്പ് പ്രധാനമായും നടക്കുന്നത്. ഇതില്‍ തന്നെ മുന്നില്‍ വരുന്നത് ടെലഗ്രാം, വാട്‌സാപ്പ് എന്നീ സമൂഹ മാധ്യമങ്ങളാണ്. ഈ പ്ലാറ്റ്‌ഫോമുകള്‍ പൂര്‍ണമായും എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ സന്ദേശങ്ങള്‍ വീണ്ടെടുക്കുന്നതു പോലും അസാധ്യമാണ്. ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നതിനുള്ള സൗകര്യവം ദുരുപയോഗം ചെയ്യപ്പെടുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *