ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മഴ തുടരുന്നു. ഇതുമൂലം വിമാന സര്‍വീസുകള്‍ സമയം തെറ്റിപ്പറക്കുന്നതിന് സാധ്യത. യാത്രക്കാര്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് നിര്‍ദേശവുമായി വിമാന കമ്പനികള്‍. എയര്‍ ഇന്ത്യയും സ്‌പൈസ് ജെറ്റും ഇതു സംബന്ധിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. മറ്റു വിമാനക്കമ്പനികളും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇതേ കാര്യം പറഞ്ഞ് മെസേജുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്. യാത്രക്കാരെല്ലാം പുറപ്പെടുന്നതിനു മുമ്പായി വിമാനത്തിന്റെ യാത്രാ സമയം ഉറപ്പുവരുത്തുകയും അധികം സമയം കരുതിവച്ച് യാത്ര പ്ലാന്‍ ചെയ്യുകയും വേണമെന്നാണ് എയര്‍ ഇന്ത്യയുടെ പത്രക്കുറിപ്പില്‍ പറയുന്നത്. ഇതേ രീതിയില്‍ തന്നെയുള്ള പത്രക്കുറിപ്പാണ് സ്‌പൈസ് ജെറ്റും പുറത്തിറക്കിയിരിക്കുന്നത്.
ഡല്‍ഹിയിലെ മഴയെക്കാള്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് മറ്റു സ്ഥലങ്ങളിലാണ്. ഡല്‍ഹിക്ക് ഓറഞ്ച് അലര്‍ട്ട് മാത്രമാണ് നിലവിലുള്ളത്. എന്നാല്‍ ഡല്‍ഹിക്കും വടക്കോട്ടു സ്ഥലങ്ങള്‍ക്ക് റെഡ് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
ഡല്‍ഹി വിമാനങ്ങള്‍ സമയത്തു പറന്നേക്കില്ല, യാത്രക്കാര്‍ കരുതിയിരിക്കണമെന്ന്
