കൊച്ചി: ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ആഡംബര വാഹന കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മറ്റൊരു ആഡംബര വാഹനം കൂടി കൊച്ചിയില്‍ നിന്നു കസ്റ്റംസ് കണ്ടെത്തി. ചുവപ്പു നിറത്തിലുള്ള നിസാന്‍ പട്രോള്‍ വൈ60 കാര്‍ വെണ്ണലയിലുള്ള ഒരു ബന്ധുവിന്റെ ഫ്‌ളാറ്റില്‍ നിന്നാണ് കണ്ടെടുത്തത്. നേരത്തെ ദുല്‍ഖറിന്റെ രണ്ട് ആഡംബര വാഹനങ്ങള്‍ അദ്ദേഹത്തിന്റെ എളങ്കുളത്തെ വീട്ടില്‍ നിന്നു കണ്ടെടുത്തിരുന്നതാണ്. അപ്പോള്‍ തന്നെ ഇത്തരം രണ്ടു വാഹനങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നതാണ്. അതിലൊന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന നിസാന്‍ പട്രോള്‍. ഇനി കണ്ടെത്താനുള്ളതും നിസാന്‍ പട്രോള്‍ തന്നെയാണെന്നറിയുന്നു.
ദുല്‍ഖറിന്റെ മൂന്നാമതൊരു ആഡംബര കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു

