കൊട്ടാരം കെട്ടും മുമ്പേ

കൊട്ടാരം കെട്ടും മുമ്പേ നീ
പട്ടിക്കൂടുണ്ടാക്കി

വിണ്ണോളമെത്തുന്ന
മതിലുണ്ടാക്കി

അന്യർക്ക് പ്രവേശനമില്ലാത്ത

അഹങ്കാരത്തിന്റെ
മട്ടുപാവിലിരുന്ന്

പകലിനെ യി രുട്ടാക്കി

വിശപ്പിനെ വാരി തിന്ന
നിന്റെ അയൽക്കാരൻ

.
പകൽ
പകലാണെന്നും
രാത്രി രാത്രിയാണെന്നും
തിരിച്ചറിഞ്ഞു

സങ്കടങ്ങളെ
പ്രകാശത്തിലേക്കും
പൂക്കളിലേക്കും
തുറന്നിട്ടു

പ്രളയകാലത്ത്

മതിലുകളില്ലാത്ത

അയൽക്കാരന്റെ
പൊതിച്ചോറിലാണ്

അഹങ്കാരമേ
നിന്റെ
അന്നനാളത്തിൽ
പ്രകാശം
മുളപൊട്ടിയെതെന്ന്

നീ
തിരിച്ചറിയും
വരെ

ഭൂമി കറുത്തിരിക്കും

ആദ്യം പട്ടിക്കൂടുയരും
പിന്നെ
മതിൽ

പിന്നെ പിന്നെ
അന്യർക്ക്
പ്രവേശനമില്ല

ഫൂ….

വസന്തം
പുഞ്ചിരിക്കുന്നത്
ഇല്ലായ്മയിലാണ്!