ബൈറണ്‍ ബേ: സ്വകാര്യതയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പൊതുസ്ഥലത്ത് ചെയ്ത യുവാവും യുവതിയും വിമര്ശനമേറ്റുവാങ്ങുകയാണിപ്പോള്. കാര്യം ഇത്രമാത്രം. ഒരു യുവാവും യുവതിയും ബീച്ചില്‍ സമയം ചെലവിടുന്നു. യുവാവ് യുവതിയുടെ മുതുകിലെ എന്തോ ചെറിയൊരു കുരു ശ്രദ്ധാപൂര്‍വം പൊട്ടിക്കുന്നു. അതിനു ശേഷം തല ചെരിച്ച് തന്റെ മഹത്തായ കൃത്യത്തിന്റെ ഭംഗി ആസ്വദിക്കുന്നു. എന്നാല്‍ ബീച്ചില്‍ ആ സമയമുണ്ടായിരുന്ന ജനങ്ങള്‍ക്ക് ഇക്കാര്യം അത്ര ദഹിക്കുന്നതായിരുന്നില്ല. ഫലമോ സമൂഹത്തിലാകെ ഇവരുടെ പ്രവൃത്തി വിമര്‍ശനം വിളിച്ചു വരുത്തുന്നു.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ ബീച്ചില്‍ ഒരു ഓവര്‍കോട്ട് തലയിണയാക്കി മടക്കിവച്ച് അതിന്മേല് തലവച്ച് മുഖം താഴേക്കാക്കി ഒരു യുവതി കിടക്കുന്നു. സൈക്ലിങ് ഷോര്‍ട്സും സ്പോര്‍ട്സ് ബ്രായുമാണ് യുവതിയുടെ വേഷം. ഒപ്പമുള്ള യുവാവ് അവരുടെ മേല്‍ ചാഞ്ഞിരുന്ന് വളരെ ശ്രദ്ധാപൂര്‍വം മുതുകിലെ കുരു ഇരു കൈകളുമുപയോഗിച്ച് പൊട്ടിക്കുന്നു. ആരും ചോദിക്കാതെ ചെയ്ത ചര്‍മസംരക്ഷണ സഹായം എന്ന പേരിലാണിതിന്റെ വീഡിയോ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ പേരില്‍ നടപടിയൊന്നും എടുക്കേണ്ട, എന്നാല്‍ ആവശ്യമുള്ളവര്‍ തങ്ങളുടെ പ്രശ്നവും വിരിച്ചിട്ട് കിടക്കാന്‍ ഒരു ടവ്വലുമായി വന്നാല്‍ മാത്രം മതിയെന്നാണ് വീഡിയോയുടെ ചുവടെ ഒരാളുടെ കമന്റ്.
കുരു പൊട്ടിക്കാം, എന്നാലും ഇങ്ങനെ വേണോ
