മുംബൈ: സ്വര്‍ണത്തിനും വെള്ളിക്കും പിന്നാലെ ചെമ്പിനും അന്താരാഷ്ട്ര വിപണിയില്‍ റെക്കോഡ് തലത്തിലേക്ക് ഉയരുന്നു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ ഓഹരികളില്‍ ഇതിന്റെ പ്രതിഫലനം അതിശക്തമാണ്. ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ ഓഹരികളുടെ വില ഉയര്‍ന്നിരിക്കുന്നത്. ആഗോള തലത്തില്‍ ചെമ്പിനുള്ള ആവശ്യം അനുദിനം വര്‍ധിക്കുന്നതാണ് വില ഉയരുന്നതിനുള്ള കാരണമായി പറയുന്നത്. വൈദ്യുത വാഹന വിപണിയുടെ വളര്‍ച്ചയും അടിസ്ഥാന സൗകര്യ വികസനത്തിന് ലോകം മുഴുവന്‍ ഊന്നല്‍ ലഭിക്കുന്നതുമാണ് ചെമ്പിന്റെ ആവശ്യകത ഉയര്‍ത്തിനിര്‍ത്തുന്നത്. ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ ദിവസങ്ങളായി ഒരു കിലോ ചെമ്പിന് ആയിരം രൂപയ്ക്കു മുകളിലാണ് വില.
ചെമ്പിന്റെ വിലയും ഉയരത്തിലേക്ക്, ഒരു കിലോയ്ക്ക് ആയിരം രൂപ പിന്നിട്ടു മുന്നോട്ട്

