കോട്ടയം: സിറിളാണിന്നു താരം. നാല്പത് അടി താഴ്ചയുള്ള കിണറ്റില്‍ ഇരുപതടി ആഴത്തിലുള്ള വെള്ളത്തിലേക്കു വീണ രണ്ടര വയസുകാരിയായ പൊന്നുമോളെ തൊട്ടു പിന്നാലെ കിണറ്റിലേക്കു ചാടി ജീവനിലേക്ക് വീണ്ടെടുത്ത സിറാളിന്നു താരം. ചെറിയ ആള്‍മറ മാത്രമുള്ള കിണറ്റിലേക്ക് അബദ്ധത്തില്‍ കാല്‍വഴുതി കുഞ്ഞു വീഴുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം കടുത്തുരുത്തി ഇരവിമംഗലത്തിനു സമീപമാണ് സംഭവം. കുഞ്ഞിനെയും കൂട്ടി ഒരു വീട് നോക്കാന്‍ സിറിളെത്തുമ്പോഴാണ് കുഞ്ഞിന്റെ വീഴ്ച. സ്വന്തം വീടല്ലാത്തതിനാല്‍ ചെറിയ ആള്‍മറയുടെ കാര്യം അറിഞ്ഞുകൂടായിരുന്നു.
ഖത്തറില്‍ നഴ്സാണ് സിറിള്‍. മകളെയും കൂട്ടി സിറിള്‍ നാട്ടിലെത്തിയിട്ട് ഒരാഴ്ചയാകുന്നതേയുള്ളൂ. ഭാര്യ ആന്‍ മരിയയുടെ പിതാവ് സിറിയക്കിനെയും അമ്മ ആനിയമ്മയെയും കൂട്ടി സിറിള്‍ ഇവര്‍ക്കു താമസിക്കാനൊരു വീടു നോക്കാനാണ് ഇരവിമംഗലം പബ്ലിക് ലൈബ്രറിക്കു സമീപം എത്തിയത്. വീട്ടുടമസ്ഥന് തിരുവല്ലയിലായതിനാല്‍ വീടിന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് തോമസുകുട്ടിയെന്നൊരാളാണ്. അയാളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
കുഞ്ഞ് കിണറ്റില്‍ വീഴുകയും സിറില്‍ പുറകെ ചാടുകയും ചെയ്തപ്പോള്‍ ഇവര്‍ സാക്ഷികളായിരുന്നു. എന്നാല്‍ കുഞ്ഞിനെയുമെടുത്ത് സിറിളിനു മുകളിലേക്കു കയറാന്‍ കഴിഞ്ഞില്ല. ഉടന്‍ തോമസുകുട്ടിയും കൂടെ കിണറ്റിലേക്കിറങ്ങി. സിറിളിനെയും കുഞ്ഞിനെയും മോട്ടോറിന്റെ പൈപ്പിനോടു ചേര്‍ത്തു പിടിച്ച് തോമസുകുട്ടി നിന്നത്ഏറെ നേരം. ഒടുവില്‍ കടുത്തുരുത്തിയില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് സിറിളിനെയും കുഞ്ഞിനെയും മുകളില്‍ കയറ്റിയത്.
40 നാല്പത് അടി താഴ്ചയില്‍ കിണര്‍, 20 ഇരുപത് അടി ആഴത്തില്‍ വെള്ളം. എന്നിട്ടുമൊരു പിതാവ്
