ചെന്നൈ: സഞ്ജു സാംസനെ ചെന്നൈ അങ്ങ് എടുക്കുവാ എന്ന നിലയിലേക്ക് ഒടുവില്‍ കാര്യങ്ങള്‍ എത്തുന്നു. മാറ്റക്കച്ചവടത്തിനാണ് അവസാനം ചെെൈന്നെ സൂപ്പര്‍ കിങ്‌സ് തയാറെടുക്കുന്നത്. സഞ്ജുവില്‍ ചെന്നൈയുടെ കണ്ണുടക്കിയിട്ട് നാളുകള്‍ കുറേയായി. രാജസ്ഥാന്‍ റോയല്‍സ് വിട്ടാലോ എന്ന ആലോചനയിലായിരുന്നു സഞ്ജുവും. അവസാനം കാര്യങ്ങള്‍ ഒരു കടവത്ത് അടുത്തിരിക്കുകയാണെന്ന് ക്രിക്കറ്റ് വൃത്തങ്ങള്‍ക്ക് ഉറപ്പായിരിക്കുന്നു.
രാജസ്ഥാന്‍ റോയല്‍സിന്റെ നിലവിലെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ ചെന്നൈ എടുക്കുന്നത് പകരം രണ്ടു കളിക്കാരെ കൊടുത്തിട്ട്. ഇക്കാര്യത്തില്‍ രണ്ടു ഫ്രാഞ്ചൈസികളും തമ്മില്‍ ധാരണയായിരിക്കുന്നു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അങ്ങോട്ട് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയെയും സാം കറനെയും കൊടുത്തുകൊണ്ട് പകരം സഞ്ജുവിനെ വാങ്ങുന്നതിനാണ് തീരുമാനമായിരിക്കുന്നത്. അടുത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളിയായ സഞ്ജു ഇറങ്ങാന്‍ പോകുന്നത് അയല്‍ സംസ്ഥാനത്തിന്റെ കളര്‍ അണിഞ്ഞുകൊണ്ടായിരിക്കും എന്ന കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനമായിക്കൊണ്ടിരിക്കുന്നത്. ഇനി രാജസ്ഥാന്റെയും ചൈന്നൈയുടെയും ഔദ്യോഗിക സ്ഥിരീകരണം കൂടി ഇക്കാര്യത്തിലുണ്ടായാല്‍ മതി എന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

