ന്യൂഡല്‍ഹി: കേരളത്തിനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്ര ഗവണ്മെന്റ് സുപ്രീംകോടതിയ അറിയിച്ചു. എന്നാല്‍ കൃത്യമായി എത്ര രൂപയായിരിക്കും നല്‍കുകയെന്ന കാര്യം ഇനിയും വെളിപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തെ സ്പെഷല്‍ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി പരിഗണിക്കുമ്പോഴാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
കേന്ദ്രത്തില്‍ നിന്നു ലഭിക്കേണ്ട സര്‍വശിക്ഷാ അഭിയാന് ഫണ്ട് ലഭിക്കാത്തതാണ് അധ്യാപക നിയമനം വൈകുന്നതിനു കാരണമെന്ന് സംസ്ഥാനം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഫണ്ട് ലഭിക്കാത്തതു മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാദമായിരുന്നു കേസില്‍ കേരള ഗവണ്മെന്റ് ഉയര്‍ത്തിയിരുന്നത്. കോടതി ഇതു സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് കേരളത്തിന് അര്‍ഹമായ തുക ഉടന്‍ അനുവദിക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചത്.
കേസില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരി 31നു മുമ്പ് അറിയിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതിനു ശേഷമായിരിക്കും കേസ് വീണ്ടും പരിഗണിക്കുക. സംസ്ഥാനം പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ മരവിപ്പിച്ചിരിക്കുന്നതിനാല്‍ എസ്എസ്എ ഫണ്ട് ലഭിക്കുമോ എന്ന കാര്യത്തില്‍ കടുത്ത ആശങ്കയായിരുന്നു നിലനിന്നിരുന്നത്. സുപ്രീം കോടതിയില്‍ കേന്ദ്രത്തിന്റെ തീരുമാനം അറിയിക്കപ്പെട്ടതോടെ ഇക്കാര്യത്തിലുള്ള ആശങ്കയ്ക്ക് വിരാമമായി എന്നു കരുതപ്പെടുന്നു.

