കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ ഭീഷണിപ്പെടുത്തി പണം തട്ടാനും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. ഇതേ കേസിലെ ഒന്നാം പ്രതി മിനു മൂനീറിന്റെ അഭിഭാഷകന്‍ ചലച്ചിത്ര സംവിധായകന്‍ കൂടിയായ സംഗീത് ലൂയിസ് ആണ് അറസ്റ്റിലായത്. കൊല്ലം കുണ്ടറ സ്വദേശിയായ സംഗീതിനെ തൃശൂര്‍ അയ്യന്തോളില്‍ നിന്നു കൊച്ചി സൈബര്‍ പോലീസാണ് അറസ്റ്റു ചെയ്തത്.
കേസില്‍ ഒന്നാം പ്രതിയായ മിനു മുനീര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇതു കൂടാതെ സംഗീതിന്റെ പേരില്‍ വേറെയും പല കേസുകളുണ്ടെന്നറിയുന്നു. രണ്ടു വര്‍ഷം മുമ്പ് ഇയാളെ കാപ്പ ചുമത്തി കൊല്ലം പോലീസ് കരുതല്‍ തടങ്കലില്‍ അടച്ചിരുന്നതുമാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ചലച്ചിത് മേഖലയിലെ നിരവധി പ്രമുഖര്‍ക്കെതിരേ ലൈംഗിക പീഢനമോ അതേ സ്വഭാവത്തിലുള്ളതോ ആയ കേസുകളുടെ കുത്തൊഴുക്കായിരുന്നു. മുകേഷ്, സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു തുടങ്ങിയ പ്രമുഖര്‍ ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടി വന്നവരാണ്. ഈ അനുകൂല സാഹചര്യം മുതലെടുത്തുകൊണ്ടാണ് ഇപ്പോള്‍ സിനിമയില്‍ കാര്യമായ ഇടപെടലൊന്നും നടത്താത്ത ബാലചന്ദ്ര മേനോനെതിരെ മിനു മുനീര്‍ ആരോപണമുന്നയിച്ചത്. ദേ, ഇങ്ങോട്ടു നോക്കിയേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ബാലചന്ദ്ര മേനോന്‍ തനിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന് മിനു സാമൂഹ്യ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിക്കുകയും പോലീസില്‍ പരാതി കൊടുക്കുകയുമായിരുന്നു.
കേസ് ബാലചന്ദ്ര മേനോനെതിരേ, വക്കീലും കുടുങ്ങി
