അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിനടുത്ത് അറബിക്കടലില്‍ ഇന്ത്യന്‍ കപ്പലിനു തീപിടിച്ചു. ആളപായമില്ലെങ്കിലും തീ നിയന്ത്രിക്കാനായില്ല. കപ്പല്‍ നിന്നു കത്തുകയായിരുന്നു. കപ്പലിലുള്ളയാള്‍ക്കാരെ ഇന്ത്യന്‍ നാവിക സേന രക്ഷപെടുത്തി സുരക്ഷിതമായ സ്ഥലത്തെത്തിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോകുകയായിരുന്ന ഹരിദാസന്‍ എന്ന കപ്പലിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. ജാംനഗര്‍ ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കപ്പലിന്റെ ഉടമസ്ഥര്‍.
തീരത്തിനടുത്ത് വച്ചായിരുന്നു തീപിടുത്തമെങ്കിലും ഉടന്‍ തന്നെ പുറങ്കടലിലേക്ക് മാറ്റാനായി. തീ കെടുത്താനുള്ള ശ്രമങ്ങള്‍ വൈകുന്നേരവും തുടരുകയാണ്. കരയില്‍ നിന്ന് ഒരു കിലോമീറ്ററിലധികം അകലെയാണ് കപ്പല്‍ ഇപ്പോഴുള്ളത്. 950 ടണ്‍ അരിയും നൂറു ടണ്‍ പഞ്ചസാരയുമാണ് കപ്പലിലുള്ളതെന്നറിയുന്നു.
ഗുജറാത്ത് തീരത്തിനടുത്ത് സ്വകാര്യ കപ്പലിന് തീപിടിച്ചു, അരിയും പഞ്ചസാരയും ഉള്‍പ്പെടെ കത്തുന്നു. ആളപായമില്ലെന്നു വിവരം

