കാന്‍ബറ മലയാളി അസോ. കേരളപ്പിറവിയില്‍ അതിഥികളായി താരനിരയെത്തുന്നു

കാന്‍ബറ: കാന്‍ബെറ മലയാളി അസോസിയേഷന്‍ വിപുലമായ പരിപാടികളോടെ കേരളപ്പിറവി ആഘോഷിക്കുന്നു. നവംബര്‍ ഒന്നിനു നടക്കുന്ന ആഘോഷങ്ങളില്‍ മലയാള ചലച്ചിത്ര താരങ്ങളായ ജോണി ആന്റണി, ബോബന്‍ ആലുമൂടന്‍, സ്മിനു സിജോ എന്നിവര്‍ അതിഥികളായി എത്തും.

2025 നവംബര്‍ ഒന്നാം തീയതി ശനിയാഴ്ച ആല്‍ഫ്രഡ് ഡീക്കിന്‍ ഹൈസ്‌കൂളില്‍ വെച്ചാണ് പരിപാടികള്‍ നടക്കുക.
ഉച്ചയ്ക്ക് 1 മണി മുതല്‍ 5 മണി വരെ: ആല്‍ത്തറ മത്സരങ്ങള്‍ (കാറംസ്, ചെസ്സ്, കാര്‍ഡ്സ്, ഡ്രോയിംഗ്, പ്രസംഗ മത്സരം)
വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ: കേരളപ്പിറവി സാംസ്‌കാരിക പരിപാടികള്‍.

ഈ ഉത്സവം കേരളത്തിന്റെ 1956 നവംബര്‍ 1-നുള്ള രൂപീകരണത്തെ അനുസ്മരിക്കുന്നതാണ്. ട്രാവന്‍കൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ ഒന്നിച്ച് രൂപപ്പെട്ട കേരളത്തിന്റെ ‘ജന്മദിനം’ എന്നാണ് കേരള പിറവി അറിയപ്പെടുന്നത്.

കേരളത്തിന്റെ തനത് രുചിയോടു കൂടിയ ‘കേരള തട്ടുകട’യും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കും.
സാംസ്‌കാരിക പരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കുന്നതിനുള്ള സീറ്റുകള്‍ https://www.trybooking.com/DGSLG എന്ന ലിങ്ക് വഴി ബുക്ക് ചെയ്യാവുന്നതാണ്. കാന്‍ബെറയിലെ എല്ലാ മലയാളി കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സി.എം.എ ഭാരവാഹികള്‍ അറിയിച്ചു.