കാനഡയിലെ ഉന്നത പഠനം സ്വപ്നം കാണുന്ന ഇന്ത്യക്കാര്‍ക്ക് കനത്ത തിരിച്ചടിയായി കാനഡയുടെ പുതിയ വിദേശ നയം. അപേക്ഷിച്ചതില്‍ 74% ഇന്ത്യക്കാരുടെയും പഠന പെര്‍മിറ്റുകള്‍ തള്ളിയിരിക്കുകയാണ് കാനഡ. ഇന്ത്യക്കാരോടു മാത്രമാണ് ഈ വേര്‍തിരിവ്. എല്ലാ രാജ്യങ്ങളുടെയും ഏതാണ്ട് 40 ശതമാനത്തോളം അപേക്ഷകള്‍ തള്ളിയപ്പോള്‍, ചൈനയില്‍നിന്നുള്ളതില്‍ വെറും 24% മാത്രം അപേക്ഷകളാണ് കാനഡ തള്ളിയത്.
അപേക്ഷിച്ച 4515 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ വെറും 1196 പേര്‍ മാത്രമാണ് ഇത്തവണ ഉപരിപഠനത്തിനു തെരഞ്ഞെടുക്കപ്പെട്ടത്. 2023 ഓഗസ്റ്റിലെ 20,900 പേരില്‍നിന്നുള്ള വലിയ പിന്നോട്ടടിയായിപ്പോയി ഇത്.
എന്നാല്‍ ഇത് ഇന്ത്യക്കാരെ ലക്ഷ്യംവച്ച് ചെയ്തതല്ലെന്നാണ് കനേഡിയന്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. തട്ടിപ്പുകള്‍ തടയുന്നതിനും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ എണ്ണത്തില്‍ കുറയ്ക്കുന്നതിനുംവേണ്ടി ആരംഭിച്ചിരിക്കുന്ന പ്രവാസിനിയമങ്ങളിലെ പൊളിച്ചെഴുത്താണ് ഇതിനു കാരണമെന്നു വിലയിരുത്തപ്പെടുന്നു. ്അത് ഏറ്റവുമധികം ബാധിച്ചത് ഇന്ത്യക്കാരെയായെന്നു മാത്രം എന്നാണ് ഔദ്യോഗിക നിലപാട്.

