ഒട്ടാവ: കാനഡയില്‍ വീണ്ടും ഇന്ത്യക്കാര്‍ക്കെതിരേ വംശീയാധിക്ഷേപം. പൊതു നിരത്തില്‍ വച്ചാണ് മൂന്നു യുവാക്കളുടെ സംഘം ഇന്ത്യന്‍ ദമ്പതിമാരെ അസഭ്യം പറയുകയും വംശീയമായി അധിക്ഷേപിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത്. തങ്ങളുടെ വാഹനത്തിന് യുവാക്കളുടെ വാഹനം നിമിത്തം കേടുപാടുണ്ടായത് ചോദിച്ചതിനാണ് ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് തെരുവില്‍ അപമാനം നേരിടേണ്ടതായി വന്നത്. ജൂലൈ 29നാണ് സംഭവം നടന്നതെങ്കിലും അതിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തു വരുന്നത്. ദമ്പതിമാരും യുവാക്കളും ഒരു പോലെ സംഭവം മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു.
യുവാക്കളുടെ സംഘം ഒരു പിക്കപ് വാനിലായിരുന്നു സഞ്ചരിച്ചിരുന്നത്. ദമ്പതിമാരെ കൊല്ലുമെന്നു പോലും ഇവര്‍ ഭീഷണിപ്പെടുത്തുന്നത് വീഡിയോയിലുണ്ട്.
കാനഡയില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് അധിക്ഷേപം
