ന്യൂയോര്‍ക്ക്: ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിനോദസഞ്ചാരികളുടെ സംഘം സഞ്ചരിച്ചിരുന്ന ബസ് അപടകടത്തില്‍ പെട്ട് അഞ്ചു പേര് മരിക്കുകയും മുപ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആകെ അമ്പതിലധികം ആള്‍ക്കാരാണ് ബസിലുണ്ടായിരുന്നത്. മരിച്ചവരിലോ പരിക്കേറ്റവരിലോ ഇന്ത്യക്കാരുണ്ടോയെന്നു വ്യക്തമായിട്ടില്ല. നയാഗ്ര വെള്ളച്ചാട്ടം കാണാന്‍ പോയി മടങ്ങുന്നതിനിടെയാണ് അപകടം. വാഹനത്തില്‍ ഇന്ത്യക്കാര്‍ക്കു പുറമെ ചൈന, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. ബഫലോ എന്ന നഗരത്തിനടുത്ത് പെംബ്രോക്ക് എന്ന സ്ഥലത്താണ് അപകടം.
അമിത വേഗത്തില്‍ വരികയായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഒരു വശത്തേക്ക് തലകുത്തി മറിയുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞ അറിവാണ് ഇപ്പോഴുള്ളത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ നിന്നു രക്ഷപെട്ട ഡ്രൈവറെ ചോദ്യം വരികയാണ്. ആ റൂട്ടിലുള്ള വാഹനഗതാഗതം മുഴുവന്‍ സ്തംഭിപ്പിച്ചുകൊണ്ടാണ് ബസ് മറിഞ്ഞത്.
നയാഗ്ര സഞ്ചാരികളുടെ ബസ് മറിഞ്ഞു, അഞ്ചു മരണം, ഇന്ത്യക്കാരും സംഘത്തില്‍
