മെല്‍ബണ്‍: ഓസ്ട്രേലിയിന്‍ മനുഷ്യാവകാശ കമ്മീഷന് പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൊന്നില്‍ ഇന്ത്യന്‍ വശംജനും ഓസ്ട്രേലിയയിലെ റേസ് ഡിസ്ക്രിമിനേഷന്‍ കമ്മീഷണ(വംശീയ വേര്‍തിരിവ് സമിതി കമ്മീഷണര്‍)റുമായ ഗിരിധര്‍ ശിവരാമന്റെ അഭിപ്രായപ്രകടനത്തിനെതിരേ വെള്ളക്കാരുടെ പ്രതിഷേധമുയരുന്നു. വംശീയ വേര്‍തിരിവിന്റെ വേദനയെന്തെന്ന് വെള്ളക്കാര്‍ക്കു മനസിലാക്കേണ്ടി വരുന്നില്ലെന്നായിരുന്നു ശിവരാമന് തന്റെ ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ് ബ്രിട്ടീഷ് ഓസ്ട്രേലിയന്‍ കമ്യൂണിറ്റി. ശിവരാമന് പരസ്യമായി മാപ്പു പറയണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം.
വംശീയത മിഥ്യകളും തെറ്റിദ്ധാരണകളും എന്ന മനുഷ്യാവകാശ കമ്മീഷന് രേഖയിലാണ് തന്റെ വിവാദ പ്രസ്താവന ഗിരിധര്‍ ശിവരാമന് നടത്തിയിരിക്കുന്നത്. നാഷണല്‍ ആന്റി റേസിസം ഫ്രെയിംവര്‍ക്കിന്റെ ഭാഗമായാണ് ഇത്തരമൊരു രേഖ മനുഷ്യാവകാശ കമ്മീഷന് പ്രസിദ്ധീകരിക്കുന്നത്. വെള്ളക്കാര്‍ക്ക് വംശീയത അനുഭവിക്കുന്നത് സാധ്യമോ എന്നായിരുന്നു ഇതിലെ ശിവരാമന്റെ ലേഖനത്തിന്റെ തലക്കെട്ട്. ഇതില്‍ ശിവരാമന് പറയുന്നത് ഇങ്ങനെ ‘ലിംഗം, ലൈംഗിക സ്വഭാവം, കഴിവുകള്‍, പ്രായം, വിഭാഗം എന്നിങ്ങനെ പല രീതികളിലുള്ള വേര്തിരിവുകര് വെള്ളക്കാര്‍ക്കും അനുഭവിക്കേണ്ടതായി വന്നേക്കാമെങ്കിലും വംശീയമായ സ്വഭാവത്തിലുള്ള വേര്‍തിരിവ് ഇവര്‍ക്ക് അനുഭവമില്ലാത്തതാണ്’.
ഈ പ്രസ്താവന ഓസ്ട്രേലിയയിലെ വംശീയ ഡിസ്ക്രിമിനേഷന്‍ നിയമത്തിന്റെ നിലപാടിനു നിരക്കുന്നതല്ലെന്ന് ബ്രിട്ടീഷ് ഓസ്ട്രേലിയന്‍ കമ്മീഷന് പറയുന്നു. ഇത് കമ്മീഷന്റെ നിഷ്പക്ഷതയ്ക്കു നിരക്കുന്നതല്ലെന്നും അവര്‍ വിമര്‍ശനം ഉന്നയിക്കുന്നു. എന്നാല്‍ ഈ ആവശ്യത്തോട് ശിവരാമന് ഇതുവരെ പ്രതികിച്ചിട്ടില്ല.

