വാഷിങ്ടന്‍: അമേരിക്കയിലെ ടെന്നസിയില്‍ സൈന്യത്തിനായി ആയുധം നിര്‍മിക്കുന്ന പ്ലാന്റിലുണ്ടായ അതിശക്തമായ സ്‌ഫോടനത്തില്‍ പതിനെട്ടു പേരെ കാണാതായതായി റിപ്പോര്‍ട്ട്. ടെന്നസി നഗരത്തില്‍ നിന്നു മാറി റൂറല്‍ പ്രദേശത്താണ് ഫാക്ടറി സ്ഥിതി ചെയ്തിരുന്നത്. സൈനികാവശ്യത്തിനു വേണ്ടിയുള്ള വെടിക്കോപ്പുകളും കുഴിബോംബുകളും മറ്റുമാണ് ഇവിടെ നിര്‍മിച്ചിരുന്നത്. പതിനഞ്ചു കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടനത്തിന്റെ കുലുക്കം എത്തിയതായി പറയുന്നു. സ്‌ഫോടനത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്ത് എത്തിയിരുന്നുവെങ്കിലും തുടര്‍ സ്‌ഫോടനങ്ങള്‍ കാരണം ആദ്യമൊന്നും ആ ഭാഗത്തേക്ക് അടുക്കാനേ സാധിച്ചിരുന്നില്ല. സ്‌ഫോടനത്തിന്റെ കാരണമൊന്നും വെളിവായിട്ടില്ല. ഒരു വിവരവും ഔദ്യോഗികമായി പുറത്തു വിട്ടിട്ടുമില്ല. അട്ടിമറി സാധ്യത ഇല്ലെന്നാണ് പറയപ്പെടുന്നത്.
യുഎസ് സൈന്യത്തിന് ബോംബുണ്ടാക്കുന്ന ഫാക്ടറിയില്‍ സ്‌ഫോടനം, 18 പേരെ കാണാതായി

