പാര്‍ട്ടി വളര്‍ത്താന്‍ ഭായിമാരെ പിടിക്കാന്‍ കേരളത്തില്‍ ബിജെപിയുടെ നീക്കം

തിരുവനന്തപുരം: വിവിധ മോര്‍ച്ചകളുടെ മാതൃകയില്‍ കേരളത്തില്‍ ബിജെപിക്ക് പുതിയൊരു വിഭാഗം കൂടി വരുന്നു. അതിഥി തൊഴിലാളികള്‍ക്കായുള്ള മൈഗ്രന്റ് വര്‍ക്കേഴ്‌സ് സെല്‍ എന്നാണിതിനു പേര്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നു പണി തേടിയെത്തുന്നതും അതതു സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പ്രവര്‍ത്തകരുമായ അള്‍ക്കാരെയായിരിക്കും ഇങ്ങനെ സംഘടിപ്പിക്കുക. ഇതിനായി അതതു സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിച്ച് പ്രവര്‍ത്തകരുടെ പട്ടിക തയാറാക്കാന്‍ നീക്കം നടക്കുന്നു. ബിജെപി സംസ്ഥആന സെല്‍ കോര്‍ഡിനേറ്റര്‍ വി കെ സജീവനാണ് ഈ സെല്ലിന്റെ ചുമതല നല്‍കിയിരിക്കുന്നത്. കൂടുതല്‍ തൊഴിലാളികള്‍ എത്തുന്ന ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍ ബിജെപി ശക്തമായ സാഹചര്യത്തിലാണ് ഈ നീക്കം.