സിഡ്നി: 2024 ല്‍ നടന്ന രണ്ട് അക്രമ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഓസ്ട്രേലിയയിലെ ഇറാന് അംബാസിഡര്‍ അഹ്മദ് സദേഖിയെ പുറത്താക്കിയതായി പ്രധാനമന്ത്രി ആന്തണി അല്‍ബനീസി വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം സിഡ്നിയിലും മെല്‍ബണിലുമായി ജൂത സമൂഹത്തെ ലാക്കാക്കി നടന്ന രണ്ട് ജൂതവിരുദ്ധ ആക്രമണങ്ങളില്‍ ഇറാന് നേരിട്ടു പങ്കുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ ശരിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടി.
ആക്രമണം കഴിഞ്ഞതു മുതല്‍ ഓസ്ട്രേലിയന്‍ സെക്യുരിറ്റി ഇന്റലിജന്‍സ് ഓര്ഗനൈസേഷന് (എഎസ്ഐഒ) ഇതു സംബന്ധിച്ച അന്വേഷണത്തിലായിരുന്നു. ഇപ്പോള്‍ ഇറാന് ഗവണ്മെന്റിന്റെ പങ്ക് ഉറപ്പിക്കാന്‍ തക്ക വിശ്വാസയോഗ്യമായി തെളിവുകള്‍ ലഭിച്ചതായി അല്‍ബനീസി വെളിപ്പെടുത്തി. 2024 ഒക്ടോബറില്‍ സിഡ്നിയിലെ ലൂയിസ് കോണ്ടിനെന്റല് കിച്ചനു നേരെയും ഡിസംബറില്‍ അഡ്ഡാസിലെ ഇസ്രയേല്‍ സിനഗോഗിനു നേരെയുമായിരുന്നു ആക്രമണം നടന്നത്. ഇവ രണ്ടും വളരെ അസാധാരണവും വളരെ അപകടകരവുമായ കാര്യങ്ങളാണ്. ഒരു വിദേശ രാജ്യത്തിന്റെ നേരിട്ടുള്ള ഇടപെടലിലാണ് ഇതു രണ്ടും നടന്നിരിക്കുന്നത്. അല്‍ബനീസി പറഞ്ഞു. സദേഖിക്കൊപ്പം മൂന്നു നയതന്ത്ര പ്രതിനിധികളെയും പുറത്താക്കിയിട്ടുണ്ട്. ടെഹറാനിലെ ഓസ്ട്രേലിയന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനൊപ്പം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇറാനിലെ സേനാ വിഭാഗമായ ഇസ്ലാമിക് റവല്യൂഷണരി ഗാര്‍ഡ് കോര്‍പ്സിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള നിയമനിര്‍മാണം ഉടനുണ്ടാകുമെന്നും അല്‍ബനീസി അറിയിച്ചു.
ഇറാന് അംബാസിഡറെ ഓസ്ട്രേലിയ പുറത്താക്കി, ഐആര്എസ്ജി ഭീകര സംഘടന
