ഓസ്‌ട്രേലിയ പിടിഇ സ്‌കോറില്‍ അഴിച്ചുപണി

സിഡ്‌നി: ഓസ്‌ട്രേലിയയിലേക്കു കുടിയേറുന്നതിനുള്ള പിയേഴ്‌സന്‍ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് അക്കാദമിക്കിന്റെ (PTE) സ്‌കില്‍ഡ് വീസ വിഭാഗത്തില്‍ അംഗീകൃത മിനിമം സ്‌കോറില്‍ വ്യാഴാഴ്ച മുതല്‍ മാറ്റം വന്നതായി ആഭ്യന്തര കാര്യ വകുപ്പ് അറിയിച്ചു. എന്നാല്‍ അതിനു മുമ്പ് അന്നു നിലവിലുണ്ടായിരുന്ന സ്‌കോര്‍ കരസ്ഥമാക്കിയവര്‍ക്ക് വീണ്ടും ടെസ്റ്റിനിരിക്കേണ്ട ആവശ്യം വരില്ല.
പുതുക്കിയ സ്‌കോര്‍ ഇങ്ങനെ

വൊക്കേഷണല്‍

കേള്‍വി-33
വായന-36
എഴുത്ത്-29
സംസാരം-24

കോംപീറ്റന്റ്

കേള്‍വി-47
വായന-48
എഴുത്ത്-51
സംസാരം-54

പ്രൊഫിഷ്യന്റ്

കേള്‍വി-58
വായന-59
എഴുത്ത്-69
സംസാരം-76

സുപ്പീരിയര്‍

കേള്‍വി-69
വായന-70
എഴുത്ത്-85
സംസാരം-88

സ്‌കില്‍ഡ് വീസ വിഭാഗത്തിലെ 189, 190, 491 എന്നീ ഉപവിഭാഗങ്ങളുമായി ബന്ധപ്പെട്ട യോഗ്യതയാണ് പുതിയ സ്‌കോര്‍ അനുസരിച്ച് നിര്‍ണയിക്കപ്പെടുക.