ന്യൂസീലാന്‍ഡ്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ന്യൂസീലാന്‍ഡ് പര്യടനത്തിന്റെ തുടക്കം തന്നെ അതിഗംഭീരമാക്കി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുക മാത്രമല്ല ഈ പരമ്പരയ്ക്കാകെ ആത്മവിശ്വാസത്തിന്റെ തുടക്കമിടാനും സാധിച്ചു. ബേ ഓവലില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് ന്യൂസീലാന്‍ഡിനെ കെട്ടുകെട്ടിച്ചത്. മാര്‍ഷ് മാത്രം 43 പന്തില്‍ നിന്ന് 85 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയത് ന്യൂസീലാന്‍ഡ് ആയിരുന്നു. ടിം റോബിന്‍സണ്‍ 106 റണ്‍സോടെ സെഞ്ചുറി നേടുകയും ആറു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് എന്ന മാന്യമായ സ്‌കോര്‍ നേടുകയും ചെയ്‌തെങ്കിലും മാര്‍ഷിന്റെ പ്രകടനത്തിനു മുന്നില്‍ അതൊന്നും പോരായിരുന്നു. ഇരുപത്തൊന്നു പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഓസ്്‌ട്രേലിയ വിജയത്തിലേക്ക് ബാറ്റു വീശിയത്. മൂന്നു മത്സരങ്ങളാണ് ന്യൂസീലാന്‍ഡ് പര്യടനത്തിലുള്ളത്. ഈ വിജയത്തോടെ 1-0ന് ഓസ്‌ട്രേലിയ മുന്നിലെത്തിയിരിക്കുകയാണ്.
തുടക്കം പൊളിയാക്കി ഓസീസ്, ന്യൂസീലാന്‍ഡിനെതിരേ ആറു വിക്കറ്റിന് വിജയം

