ഏഷ്യ കപ്പ് ഇന്ത്യന്‍ ടീം റെഡി. നയിക്കാന്‍ സൂര്യകുമാര്‍ യാദവ്, സഞ്ജു ടീം അംഗം

മുംബൈ: ദുബായിലും അബുദാബിയിലുമായി അടുത്ത മാസം നടക്കാന്‍ പോകുന്ന ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും. മലയാളിയായ സഞ്ജു സാംസനും ടീമിലുണ്ടാകും. ബിസിസിഐ ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കറാണ് ടീമിനെ പ്രഖ്യാപിച്ചത്. ട്വന്റി 20 യിലെ ഇന്ത്യന്‍ ടീമിനെയും നയിക്കുന്നത് സൂര്യകുമാര്‍ യാദവ് തന്നെയാണ്. ശുഭ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ജസ്പ്രീത് ബുംറയും ടീമിലുണ്ടെങ്കിലും ശ്രേയസ് അയ്യരും യശസ്വി ജയ്‌സ്വാളും തഴയപ്പെട്ടു. സഞ്ജു സാംസണായിരിക്കും ഓപ്പണറെന്നറിയുന്നു.
ടീം അംഗങ്ങള്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബൈ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് സിംഗ റാണ, റിങ്കു സിംഗ്.