തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ ഉച്ചകോടിക്ക് ഒരു ദിവസം മുമ്പായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിയും ക്വാലാലംപൂരില്‍ എത്തിച്ചേര്‍ന്നു. ആസിയാനില്‍ അംഗമല്ലെങ്കിലും ഇന്ത്യയും ചൈനയുമടക്കം ഈ മേഖലയിലെ പല രാജ്യങ്ങളുമാണ് ട്രംപിന്റെ ഇറക്കുമതി തീരുവ വര്‍ധനയുടെ ദുരിതം അനുഭവിക്കുന്നത്. അതിനാല്‍ ട്രംപിന്റെ സാന്നിധ്യത്തിന് ആസിയാനില്‍ പ്രത്യേക പ്രാധാന്യമുണ്ട്.
ബ്രൂണൈ, ബര്‍മ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ദാറുസ്സലാം എന്നീ രാജ്യങ്ങളാണ് ആസിയാനില്‍ ഉള്‍പ്പെടുന്നത്. ഈ കൂട്ടായ്മയിലെ അംഗരാജ്യങ്ങളാണ് അമേരിക്കയുടെ മൊത്തം രാജ്യാന്തര വ്യാപരത്തില്‍ നാലാം സ്ഥാനത്തു വരുന്നത്.
ഇക്കൊല്ലത്തെ ആസിയാന്‍ ഉച്ചകോടിയില്‍ അംഗരാജ്യങ്ങള്‍ക്കു പുറമെ ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, കാനഡ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കു കൂടി ക്ഷണമുണ്ട്. ഇതനുസരിച്ചാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി ക്വാലാംലംപൂരില്‍ എത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നരേമായിരുന്ന ക്വാലാലംപൂരില്‍ ആല്‍ബനീസി വിമാനമിറങ്ങിയത്. ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിനു വിമാനത്താവളത്തില്‍ ലഭിച്ചത്. ആസിയാന്‍ ഉച്ചകോടിയില്‍ സാമ്പത്തിക വളര്‍ച്ച, സുരക്ഷ, സ്ഥിരത എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ആല്‍ബനസി അറിയിച്ചു.
‘ആസിയാന്‍ രാജ്യങ്ങള്‍ ഉള്‍്‌പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യ ഓസ്ട്രേലിയയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴില്‍ സൃഷ്ടിക്കും വളരെ പ്രധാനപ്പെട്ടതാണെന്ന് ആല്‍ബനീസി മാധ്യമങ്ങളോടു പ്രതികരിച്ചു.

