അഡലൈഡ്: എലിയെ പേടിച്ച് ഇല്ലം ചുടുകയെന്നു പറയുന്നതു പോലെ സ്തൂപത്തിനു പണി വേണമെന്നു പറഞ്ഞ് പള്ളി ഉപേക്ഷിക്കുമോ. മൗണ്ട് ഗാംബിയറിലെ യുണൈറ്റിങ് ചര്‍ച്ചും അതിരിക്കുന്ന സ്ഥലവും കൂടി വിറ്റൊഴിച്ച് വിശ്വാസികള്‍ വാടകക്കെട്ടിടത്തെ പള്ളിയാക്കുകയാണ്. കാരണം പള്ളിയുടെ 154 വര്‍ഷം പഴക്കമുള്ള സ്തൂപം ബലക്ഷയത്തിലാണ്.
സെന്റ് ആന്‍ഡ്രൂസിന്റെ നാമത്തിലുള്ള ഈ പള്ളി സ്ഥിതിചെയ്യുന്നത് എലിസബത്ത് സ്ട്രീറ്റിലാണ്. പള്ളിക്കെട്ടിടം നന്നാക്കുന്നതിന് അമിതമായ ചെലവു വരുന്നതിനാല്‍ പള്ളി തന്നെ വിറ്റൊഴിയാന്‍ വിശ്വാസികളെല്ലാം ചേര്‍ന്ന് വോട്ടിനിട്ടു തീരുമാനിക്കുകയായിരുന്നു. രണ്ടു മാസം കൂടി കഴിഞ്ഞാല്‍ ജനുവരി ആദ്യം അവസാന ഞായറാഴ്ച സര്‍വീസിന് ഈ പള്ളി വേദിയാകും.
ഓസ്‌ട്രേലിയയുടെ ദേശീയ പൈതൃക പദവിയുള്ള കെട്ടിടങ്ങളിലൊന്നാണ് ഈ പള്ളിയുടേത്. പറഞ്ഞിട്ടെന്തു കാര്യം, പണിയാന്‍ മുടക്കുന്നതിനു വിശ്വാസികളുടെ കൈവശം തുട്ടില്ലെങ്കില്‍. പള്ളി വിറ്റൊഴിയുന്നതിനു യുണൈറ്റിങ് ചര്‍ച്ചിന്റെ സിനഡ് ആദ്യം അനുമതി നല്‍കിയിരുന്നു. ഒക്ടോബര്‍ മുപ്പതിനു മുമ്പ് വിശ്വാസികളുടെ കൂട്ടായ്മയില്‍ വോട്ടിനിട്ടു തീരുമാനിക്കണണെന്നായിരുന്നു സിനഡ് പറ്ഞ്ഞിരുന്നത്. ആ തീയതി വരേ പോകാതെ തന്നെ വിശ്വാസികള്‍ പള്ളി വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍.

