മുംബൈ: ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുക്കല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുക്കല്‍ക്കറുടെ വിവാഹനിശ്ചയം കഴിഞ്ഞതേയുള്ളൂ. എന്നാല്‍ അക്കാര്യത്തില്‍ അച്ഛന്റെ മകന്‍ തന്നെയായി അര്‍ജുന്‍, ഒരു മാറ്റവുമില്ലാതെയാണ് അച്ഛന്റെ വഴിയേ നടന്നിരിക്കുന്നത്.
അല്ലെങ്കില്‍ തന്നെ അച്ഛന്റെ വഴിയിലായിരുന്നു മകന്റെ പോക്ക്. ക്രിക്കറ്റ് തന്നെ കരിയറാക്കി മാറ്റിയത് ഉദാഹരണം. മുംബൈ ഇന്ത്യന്‍സിന്റെ മികച്ച കളിക്കാരിലൊരാളാണ് സച്ചിന്റെ മകന്‍. അച്ഛനില്‍ നിന്ന് ഇത്തിരി വ്യത്യസ്തമായി ഓള്‍റൗണ്ടറും ഇടംകൈയനുമാണെന്നേയുള്ളൂ. നാടും നാട്ടാരുമറിയാതെ തികച്ചും ഒരു സ്വകാര്യചടങ്ങായി മാത്രമാണ് വിവാഹനിശ്ചയം നടത്തിയത്. സച്ചിന്റെ വിവാഹവും അങ്ങനെയായിരുന്നല്ലോയെന്നു മുന്‍തലമുറ ഓര്‍മിച്ചെടുക്കുന്നു. പ്രമുഖ വ്യവസായി രവി ഘായിയുടെ കൊച്ചുമകള്‍ സാനിയ ചന്ദോക്കാണ് അര്‍ജുന്റെ വധുവായെത്തുന്നത്. എന്നാല്‍ ഇരൂകുടുംബക്കാരും വലിയ സെലിബ്രിറ്റികളാണെങ്കിലും രണ്ടുകൂട്ടരുടെയും വളരെ അടുത്ത ബന്ധുക്കള്‍ക്കു മാത്രമായിരുന്നു വിവാഹ നിശ്ചയത്തിലേക്കു ക്ഷണമുണ്ടായിരുന്നത്. മുംബൈയിലെ ഒരു ഹോട്ടലില്‍ സ്വകാര്യത ഒട്ടും കളയാത്ത വിവാഹ നിശ്ചയം.
ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടല്‍, ബ്രൂക്ലീന്‍ ക്രീമറി തുടങ്ങി സാനിയയുടെ കുടുംബത്തിന്റെ വ്യവസായ സംരംഭങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ വളരെ ഒതുങ്ങിയ ജീവിതം നയിക്കുന്ന സാനിയയെ പൊതുവേദികളില്‍ അല്ലെങ്കില്‍ തന്നെ ആരും കാണാറേയില്ല.
സച്ചിന്റെ കാര്യത്തിലെന്നതു പോലെ വരന്റെ പ്രായത്തെക്കാള്‍ മുന്നിലാണ് വധുവിന്റെ പ്രായം. സച്ചിനെക്കാള്‍ ആറു വയസിനു മൂത്തതാണ് ഭാര്യ അഞ്ജലി. 1995ലായിരുന്നു ഇവരുടെ വിവാഹം. അതും ഇതുപോലെ വളരെ ലളിതമായ രീതിയില്‍ നടത്തപ്പെട്ടത്. സച്ചിന്‍ ജനിച്ചത് 1973ലായിരുന്നെങ്കില്‍ അഞ്ജലി ജനിക്കുന്നത് 1967ല്‍. അര്‍ജുന്റെ കാര്യത്തിലെത്തിയപ്പോള്‍ വധുവിന് ഒരു വയസിന്റെ പ്രായക്കൂടുതല്‍ മാത്രമാണുള്ളത്. വരന് 25 വയസ്, വധുവിന് 26 വയസ്. ഇന്നത്തെ കാലത്ത് വധുവിന് കുറച്ചൊക്കെ പ്രായക്കുടുതലുണ്ടെങ്കിലും ആരുമത് വലിയ കാര്യമാക്കാറില്ല. എന്നാല്‍ സച്ചിന്റെ വിവാഹം നടന്ന സമയത്ത് ഈ പ്രായവ്യത്യാസം പോലും വലിയ വാര്‍ത്തയായിരുന്നു.
കല്യാണക്കാര്യത്തില്‍ പണ്ടു സച്ചിന്‍ ഞെട്ടിച്ചതിനെക്കാള്‍ വലിയ ഞെട്ടല്‍ തന്ന് മകന്‍
