അരവിന്ദ് കോടിപതികളിലെ ബേബി, 31 വയസില്‍ 21190 കോടി രൂപയുടെ ആസ്തി

ചെന്നൈ: എംത്രീഎം ഹുറുണ്‍ ഇന്ത്യ പുറത്തിറക്കിയ റിച്ച് ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി ചെന്നൈയില്‍ നിന്നുള്ള അരവിന്ദ് ശ്രീനിവാസ് ഇടം പിടിച്ചു. കേവലം 31 വയസു മാത്രമുള്ള ആരവിന്ദിന്റെ ആസ്തി 21190 കോടി രൂപയാണ്. എഐ അധിഷ്ഠിത സെര്‍ച്ച് പ്ലാറ്റ്‌ഫോമായ പെര്‍പ്ലക്‌സിറ്റിയുടെ സിഇഒയും സഹസ്ഥാപകനുമാണ് അരവിന്ദ്. അതിവേഗം ലോകമെങ്ങും പ്രചാരം കൈവരിച്ച പെര്‍പ്ലക്‌സിറ്റിക്ക് ഇതുവരെ രണ്ടര കോടിയോളം സജീവ ഉപയോക്താക്കളാണുള്ളത്.
എംത്രീഎമ്മിന്റെ പട്ടിക അനുസരിച്ച് ഇന്ത്യയില്‍ ഇപ്പോള്‍ 1687 പേര്‍ ആയിരം കോടി രൂപയ്ക്കുമേല്‍ ആസ്തിയുള്ളവരാണ്. ഇവരുടെ ആസ്തി മാത്രം രാജ്യത്തിന്റെ ജിഡിപിയുടെ പകുതിയോളം വരും.